Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപ്രോട്ടീന്‍...

പ്രോട്ടീന്‍ സമ്പുഷ്ടം ചതുരപ്പയർ; കൃഷിയിറക്കാൻ ഇത് ഉത്തമസമയം

text_fields
bookmark_border
പ്രോട്ടീന്‍ സമ്പുഷ്ടം ചതുരപ്പയർ; കൃഷിയിറക്കാൻ ഇത് ഉത്തമസമയം
cancel
camera_altImage courtesy: Youtube

പ്രോട്ടീന്‍ സമ്പുഷ്ട്ടമായ പച്ചക്കറിയാണ് ചതുരപ്പയർ. ഇറച്ചിയിലടങ്ങിയിരിക്കുന്ന അത്രത്തോളം തന്നെ പ്രോട്ടീന്‍ ചതുരപ്പയറിലുണ്ട്. അതിനാൽ ഇറച്ചിപയർ എന്നും ഇതിനെ വിളിക്കുന്നു. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്.

ചതുരപ്പയറിന്‍റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പൂവും ഇലയും പച്ചക്കറിയായി ഉപയോഗിക്കാം. കുട്ടികളുടെ ആരോഗ്യം വർധിക്കാന്‍ ഏറ്റവും നല്ല പച്ചക്കറിയാണ് ചതുരപയര്‍.

കാലാവസ്ഥ അറിഞ്ഞ് കൃഷി ചെയ്താൽ 60 ദിവസംകൊണ്ട്‍ ചതുരപ്പയര്‍ പൂക്കുകയും 75 ദിവസത്തിനുള്ളിൽ വിളവ് ലഭിച്ച് തുടങ്ങുകയും ചെയ്യും. ഇവയുടെ പ്രകാശസംവേദന സ്വഭാവം തിരിച്ചറിയാത്തവരിൽ നിന്നും കായ്ക്കുന്നില്ലയെന്ന പഴി പലപ്പോഴും ചതുരപ്പയറിന് കേള്‍ക്കേണ്ടിവരുന്നു. ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍സമയമുള്ള കാലാവസ്ഥ അത്യാവശ്യമാണ്.

കേരളത്തിൽ ഒക്ടോബര്‍-ഫെബ്രുവരി മാസങ്ങളാണ് ചതുരപ്പയറിന് ഏറെ പ്രിയം. അതുകൊണ്ടുതന്നെ ജൂലായ്-ഒക്ടോബർ മാസത്തിലാണ് നടേണ്ടത്.

രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ മണ്ണിരകമ്പോസ്റ്റോ നന്നായി ചേര്‍ത്തുകൊടുക്കണം. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കുന്നത് നന്ന്. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നുകയറും. കീടരോഗശല്യമൊന്നും കാര്യമായി കാണാറില്ല.

നിലമണ്ണിലും ഗ്രോ ബാഗുകളിലും ഇവ നടാവുന്നതാണ്. വള്ളിയില്‍ കയറ്റി, നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങള്‍ വേണം വളര്‍ത്താനായി തിരഞ്ഞെടുക്കുവാന്‍. ഇടവളമായി ചാണകപൊടിയോ മണ്ണിരകമ്പോസ്റ്റോ ചേര്‍ത്ത് കൊടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News
Next Story