കരിമ്പ് കൃഷിയുടെ ഈറ്റില്ലമാകാൻ ഒരുങ്ങി വിത്തുൽപാദനകേന്ദ്രം
text_fieldsപന്തളം: കേരള കർഷക വികസന കർഷക ക്ഷേമ വകുപ്പിെൻറ കീഴിലുള്ള പന്തളം കടക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിെൻറ നവീകരണത്തിന് 1.65 കോടി അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കരിമ്പുൽപാദന കേന്ദ്രത്തിെൻറ കോമ്പൗണ്ട് വാൾ നിർമാണം, റോഡ് നവീകരണം, ശർക്കര നിർമാണയൂനിറ്റ് നവീകരണം, ഡയറിഫാം- ആട്ഫാം നവീകരണം എന്നിവക്ക് വേണ്ടിയാണ് പണം അനുവദിച്ചിട്ടുള്ളത്.
പന്തളം ശർക്കര ഉൽപാദന കേന്ദ്രത്തെ ഏറ്റവും മികച്ച ഉൽപാദന കേന്ദ്രം ആക്കിമാറ്റുന്നതിെൻറ ഭാഗമായിട്ടാണ് കൃഷി വകുപ്പ് പ്രത്യേകമായി ഇതിന് പണം അനുവദിച്ചിട്ടുള്ളത്. ഇതോടുകൂടി ഇവിടത്തെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ 9 ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മധ്യകേരളത്തിലെ കരിമ്പ് കൃഷിക്കാർക്ക് വിത്ത് ലഭ്യമാക്കുന്നതിനായി 1963ൽ ആരംഭിച്ചതാണ് പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രം.
ഏകദേശം 15 ഏക്കറോളം സ്ഥലത്താണ് കരിമ്പ് കൃഷി ചെയ്യുന്നത്. ഇവിടെ ഉൽപാദിപ്പിക്കുന്ന പതിയൻ ശർക്കര, ഉണ്ട ശർക്കര എന്നിങ്ങനെ ശർക്കരയുടെ രുചിവൈവിധ്യങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.