ജോയ് പീറ്ററിന് ഏലമാണെല്ലാം
text_fieldsദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അടിമാലിക്കടുത്ത കല്ലാറിലെ ജോയ് പീറ്റര്‍ എന്ന ഏലം കര്‍ഷനെ അന്വേഷിച്ച് പ്ളാന്‍റര്‍മാര്‍ എത്തുന്നത് വെറുതെയല്ല. ദീര്‍ഘകാലത്തെ ഗവേഷണങ്ങളുടെ ഫലമായി അദ്ദേഹം കണ്ടത്തെിയ അത്യുല്‍പാദന ശേഷിയുള്ള ഏലത്തൈകളെ കുറിച്ച് കേട്ടറിഞ്ഞാണ്. മുന്‍രാഷ്ട്രപതി പ്രതിഭാപാട്ടീലില്‍ നിന്ന് പ്രത്യേക പുരസ്ക്കാരം നേടാനുള്ള ഭാഗ്യവും വ്യത്യസ്തനായ ഈ കര്‍ഷകന് ലഭിക്കുകയുണ്ടായി. മറ്റ് കാര്‍ഷിക വിളകളോടൊപ്പം ഏലത്തിനും വിലയിടിവ് സംഭവിച്ചതില്‍ ഖിന്നനാണെങ്കിലും ജോയ്പീറ്റര്‍ ഒട്ടും നിരാശനല്ല. മികച്ച ഏലത്തൈകള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ അദ്ദേഹം ഒരുക്കമല്ല. കഴിഞ്ഞ 16 വര്‍ഷമായി പുതിയ ഇനം ഏലതൈകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ തല്‍പരനാണ് അടിമാലിക്കടുത്ത കല്ലാറിലെ പാനിക്കുളങ്ങര വീട്ടില്‍ താമസിക്കുന്ന ജോയ്പീറ്റര്‍ . 50 ഏക്കറിലെ പാനിക്കുളങ്ങര എസ്റ്റേറ്റില്‍ 30 തില്‍ കുരുമുളകും കാപ്പിയും വാനിലയും ജാതിയും ഗ്രാമ്പുവും അടക്കയും കൃഷി ചെയ്യുന്ന ജോയി ബാക്കി 20 ഏക്കര്‍ ഏലത്തിന് മാത്രമായി നീക്കി വെച്ചിട്ടുണ്ട്. ആദ്യ കാലത്ത് പരമ്പരാഗത ഇനങ്ങളായ മൈസൂര്‍,മലബാര്‍,വഴുക്ക തുടങ്ങിയ പാരമ്പര്യഇനങ്ങളിലായിരുന്നു താല്‍പര്യം. അവയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി അതില്‍ നിന്നും നിതാന്തജാഗ്രതയോടെ വേര്‍തിരിച്ചെടുത്ത് പുതിയ ഇനമാണ് പി.ജി.ബി -1. ‘പാനിക്കുളങ്ങര ഗ്രീന്‍ ബോള്‍ഡ് നമ്പര്‍ വണ്‍'എന്ന് മുഴുവന്‍ പേര്. ഉണക്കിയ ശേഷവും പച്ച നിറവും വലിപ്പവും ലഭിക്കുന്നുവെന്നതാണ് പാനിക്കുളങ്ങരയുടെ പ്രത്യേകത. ഓരോ ചെടിയില്‍ നിന്നും ആറു മുതല്‍ എട്ട് കിലോ വരെ ഉല്‍പാദനമുണ്ടാകും.
ഏലച്ചെടികള്‍ നേരിടുന്ന അഴുകലടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ഈയിനത്തിന് സാധിക്കും. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സ്പൈസസ് ബോര്‍ഡും റിപ്പോര്‍ട്ടുകളില്‍ പി.ജി.ബി 1ന്‍്റെ പ്രത്യേകതകള്‍ എടുത്ത് പറയുന്നുണ്ട്. പി.ജി.ബി 1ന്‍്റെ വിജയം സമ്മാനിച്ച കരുത്തില്‍ ഈയിനത്തെ കുറച്ച്കൂടി വികസിപ്പിച്ച് പി.ജി.ബി 2 എന്നൊരു ഇനവും കൂടി ജോയ്പീറ്റര്‍ വികസിപ്പിച്ചു .അരലക്ഷത്തിലേറെ ഏലത്തൈകള്‍ രണ്ടിനങ്ങളിലുമായി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനായി. നാളിതുവരെ കേരളം,കര്‍ണാടകം,തമിഴ് നാട് എന്നിവിടങ്ങളിലെ ഒന്നരലക്ഷത്തോളം തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്.ആണ്‍ മക്കളായ ജിജോയും ഷിജോയുമാണ് ജോയ് പീറ്ററുടെ പിന്‍ബലം. ആലുവ യു.സി കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ബിരുദമെടുത്ത ശേഷം പുണെയിലെ ഭാരതീയ വിദ്യാപീഠത്തില്‍ നിന്നും ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റില്‍ എം.ബി.എ നേടിയ ശേഷം ജിജോ ജോയ് തൃശൂരിലെ ഹാരിസണ്‍ മലയാളം പ്ളാന്‍്റേഷനില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്ത ശേഷമാണ് പിതാവിനോടൊപ്പം പാനിക്കുളങ്ങര എസ്റ്റേറ്റില്‍ ചേര്‍ന്നത് .ഇളയ മകന്‍ ഷിജോയാകട്ടെ ബാംഗ്ളൂരിലെ ഗാര്‍ഡണ്‍ സിറ്റി കോളജില്‍ നിന്നും ബയോടെക്നോളജി ബി.എസ്സി പാസ്സായ ശേഷം സേലത്തെ പെരിയോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ നേടിയ ശേഷമാണ് പ്ളാന്‍്ററായത്.
ജോയ് പീറ്റര്‍ നമ്പര്‍ 04864 278202
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.