അമ്പമ്പോ... കാന്താരി
text_fieldsകപ്പയും കാന്താരിയും എന്ന് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറാറില്ളേ. കേള്‍ക്കുമ്പോഴേ ആ തരിപ്പോടെയുള്ള എരിവ് അരിച്ചുകയറും. മൂന്നുസെന്‍റി മീറ്റില്‍ താഴെ മാത്രം നീളമുള്ള കാപ്സികം ഫ്രട്ടിസന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരിമുളകിന് മറ്റു മുളകുകളെ അപേക്ഷിച്ച് എരിവേറെയാണ്. കാപ്സിസിന്‍ എന്ന രാസ വസ്തുവാണ് കാന്താരി മുളകിന് എരിവ് നല്‍കുന്നത്. കാപ്സിന് പുറമെ വിറ്റാമിന്‍ എ, സി , കാല്‍സ്യം എന്നിവയുടെയും ഉറവിടമാണ് കാന്താരി.എരിവിനൊടൊപ്പം ഒട്ടേറെ ഒൗഷധ ഗുണങ്ങളും കാന്താരിക്കുണ്ട്. നാടന്‍ ചികിത്സാരീതികളില്‍ കാന്താരിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ വാതരോഗ ചികിത്സവയിലും ശരീരത്തിലെ മുറിവിനും ചതവിനുമൊക്കെ കാന്താരി ഉപയോഗിച്ചിരുന്നു. കാന്താരിമുളകിന് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മറ്റ് ഒൗഷധ ഗുണങ്ങള്‍
* രക്തസമ്മര്‍ദം കുറക്കുന്നു
* കെളസ്ട്രോളിന്‍െറ അളവ് കുറക്കുന്നു
* ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു
* ദഹനക്കേടിനെതിരെ ഫലപ്രദം
എപ്പോഴും വിളവ്
ഒന്നര തൊട്ട് രണ്ട് സെന്‍റിമീറ്റര്‍ മാത്രം നീളമുള്ള കുറ്റിച്ചെടിയായി വളരുന്ന കാന്താരി പൂത്ത് തുടങ്ങിയാല്‍ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവര്‍ഷം വരെ ആയുസ്സുണ്ടാകും. ഏകദേശം എല്ലാ കാലാവസ്ഥയിലും കാന്താരി എളുപ്പത്തില്‍ നട്ടുവളര്‍ത്താം. പഴുത്ത് പാകമായ മുളകില്‍ നിന്നും വിത്തെടുത്ത് തൈകള്‍ മുളപ്പിക്കണം. മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്ത് ചാണകമോ കമ്പോസ്റ്റോ അടിവളമായി നല്‍കി പറിച്ച് നടാം. വേനല്‍കാലത്ത് നല്ല നന നല്‍കിയാല്‍ കായ്ഫലം വര്‍ധിക്കും.
മൂടുചീയല്‍ രോഗം പ്രധാനമായും കണ്ടുവരാറുണ്ട്. ഇതിനെതിരെ ബോര്‍ഡോക്സ് മിശ്രിതം പ്രയോഗിക്കാം. അരക്കെന്ന കീടത്തിന്‍െറയും പച്ചതുള്ളന്‍െറതുമൊഴിച്ചാല്‍ കാര്യമായ കീടബാധയൊന്നും കാന്താരിയില്‍ ഉണ്ടാകാറില്ല. കീടനാശിനി കൂടിയായ കാന്താരി ജൈവകൃഷിയില്‍ ഉപയോഗിച്ചുവരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.