അത്രമോശമല്ല നാട്ടിലെ കരിമ്പ്കൃഷി
text_fieldsനീലകരിമ്പിന്‍്റെ നാടായ തൂത്തുക്കുടിയില്‍ നിന്ന ് മൂന്ന് കരിമ്പ് വാങ്ങി തമാശക്ക് റബറിന്‍്റെ നാട്ടില്‍ നട്ടതാണ്, ആ തരിശുപാടമിപ്പോള്‍ കരിമ്പിന്‍ പാടമാണ്. തമിഴ്നാട്ടില്‍ നിന്ന് ലോഡ് കണക്കിന് കരിമ്പ് ഇറക്കുന്നവര്‍ക്കിടയില്‍ നല്ല നാടന്‍ കരിമ്പ് ജ്യൂസാണ് അടൂര്‍ സ്വദേശി അടൂചിറയില്‍ പുത്തന്‍ വീട്ടില്‍ അച്ചന്‍കുഞ്ഞ് വില്‍ക്കുന്നത്. ഉല്‍പാദിപ്പിക്കു കരിമ്പ്് പാതയോരത്തെ സ്വന്തം ജ്യൂസ് പാര്‍ലറില്‍ ദാഹിച്ചു വലഞ്ഞുവരുവര്‍ക്ക് അച്ചന്‍കുഞ്ഞ് വില്‍പന നടത്തുന്നു.
മൂന്നുവര്‍ഷം മുന്‍പ് കച്ചവട ആവശ്യത്തിന് തൂത്തുക്കുടിയില്‍ പോയപ്പോഴാണ് മൂന്ന് നീലകരിമ്പ് കൊണ്ടുവന്ന് നാട്ടില്‍ വെച്ചുപിടിപ്പിച്ചത്. ഇവ കിളിര്‍പ്പിച്ച് അതില്‍നിന്നും ലഭിച്ച കരിമ്പിന്‍മുട്ട് ഉപയോഗിച്ച് തന്‍റെ 50 സെന്‍്റ് തരിശുപാടത്ത് ക്യഷിയിറക്കി. തുടര്‍ന്ന് സമീപത്തെ തരിശുകിടന്ന പാടംകൂടി പാടത്തിനെടുത്ത് കരിമ്പ്ക്യഷി നടത്തി. ഉല്‍പാദിപ്പിക്കുന്ന കരിമ്പ് ജൂസാക്കാന്‍ സൗകര്യമൊരുക്കി എം.സി റോഡരുകില്‍ വടക്കടത്തുകാവില്‍ അച്ചന്‍കുഞ്ഞ് കരിമ്പിന്‍ജൂസ് വില്പനകേന്ദ്രവും തുടങ്ങി.
ക്ഷേത്രാവശ്യങ്ങള്‍ക്കും ആയൂര്‍വേദമരുന്ന് നിര്‍മ്മാണത്തിനും ആവശ്യക്കാര്‍ എത്തുന്നുണ്ട്. രണ്ടാം ക്യഷിയില്‍ രണ്ടരഏക്കറില്‍ കരിമ്പ് വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. രണ്ടുമുളയുളള തണ്ട്നട്ടാല്‍ 10-20 തണ്ടുകള്‍ ലഭിക്കും. ഒരുവര്‍ഷം വളര്‍ച്ചയത്തെിയാല്‍ വിളവെടുക്കാം. ആഴ്ചതോറും കരിമ്പിന്‍്റെ പോളകള്‍ നീക്കണം. ഒരുകെട്ട് കരിമ്പിന് 450രൂപയാണ് വില. ഒരുകെട്ടിനുളളില്‍ 15 കരിമ്പുണ്ടാകും. കരിമ്പ് ജ്യൂസുണ്ടാക്കാന്‍ രണ്ട് യന്ത്രങ്ങള്‍ അച്ചന്‍കുഞ്ഞിനുണ്ട്. ഉത്സവകാലമായതോടെ ഒരുയന്ത്രം ക്ഷേത്രപരിസരത്ത് സ്ഥാപിച്ചു. നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത്്് നല്കു നാടന്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ധാരാളമാളുകള്‍ അച്ചന്‍കുഞ്ഞിന്‍റെയടുത്ത്് എത്തുന്നുണ്ട്. നാലേക്കറില്‍കൂടി കരിമ്പ്ക്യഷി ആരംഭിച്ചിട്ടുണ്ട്. നാടന്‍കരിമ്പും അച്ചന്‍കുഞ്ഞിന്‍്റെ കൃഷിയിടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.