എല്ലാം കൃഷി മയം ഈ ജനകീയന്
text_fieldsഅണികളെ ആവേശം കൊളളിക്കാന്‍ മൈക്ക് പ്രസംഗം മാത്രം നടത്തുന്ന നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും സി.പി.എം അടൂര്‍ ഏരിയാ കമ്മിററി അംഗവുമായ എ,ടി.രാധാക്യഷ്ണന്‍. സ്വന്തം വീട്ടിലേക്ക് വിഷരഹിതമായ അരിയും പച്ചക്കറികളും ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യഷിആരംഭിച്ചത്.
ഇരുവേ ലില്‍ വയലില്‍ മൂന്നേക്കര്‍പാടത്താണ് വിള വിറക്കിയിരിക്കുന്നത്. ഉമ വിത്താണ് നെല്‍ക്യഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ രണ്ടേക്കര്‍ സ്ഥലത്ത് വാഴ, ഏത്തവാഴ, വെണ്ട, ചേമ്പ്, ചീനി, മുളക് തുടങ്ങി പച്ചക്കറി ക്യഷിയുമുണ്ട്. പശുവിനെ വളര്‍ത്തുന്നതിനാല്‍ വീട്ടാവശ്യത്തിനുളള പാലും മുട്ടക്കോഴികളെ വളര്‍ത്തുന്നതിനാല്‍ മുട്ടയും ലഭിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്തില്‍ രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന ചാല 15 ാം വാര്‍ഡിലെ കര്‍ഷകരെയെല്ലാം കര്‍ഷകദിനത്തില്‍ ആദരിച്ചും ശ്രദ്ധ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.