ഗിരീശന്‍െറ തോട്ടത്തിലേക്ക് ഒരു പച്ചക്കറി ഷോപ്പിങ്
text_fieldsവിശാലമായ തോട്ടം നിറയെ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍. ആവശ്യക്കാര്‍ കുടുംബവുമൊത്ത് രാവിലെ മുതല്‍ എത്തുന്നു. അവരെ കാത്ത് കത്രികയുമായി ഗിരീശന്‍. അതുമായി തോട്ടത്തിലത്തെി പച്ചക്കറി പറിച്ചെടുത്തും മുറിച്ചും കൊട്ടയിലാക്കാം. അവിടെവെച്ച് തന്നെ തൂക്കിനോക്കി പണം നല്‍കി മടങ്ങാം. എന്നും ഉല്‍സവമാണ് ഇവിടെ. മണ്ണിലിറങ്ങാനും പറിച്ചെടുക്കാനുമുള്ള ആവേശം കാണേണ്ടതുതന്നെ. മണ്ണില്‍തെടുന്ന ‘ഗ്രീന്‍ മാള്‍ ’ എന്നത് ഇവിടെ , കല്യാശേരിയിലെ ഗിരീശന്‍െറ പച്ചക്കറിത്തോട്ടത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഒരുപക്ഷേ രാജ്യത്തുതന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമാകാം.
ഒരേക്കറില്‍ തുടക്കം
അഛനും ഭാര്യയും ഗിരീശനും ഒത്തുചേര്‍ന്ന് വീടിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലം വാടകക്കെടുത്താണ് തുടക്കം കുറിച്ചത്. ഗിരീശന്‍െറ പ്രായമായ അച്ചന്‍്റെ ഉപദേശവും നിര്‍ദേശവുമായിരുന്നു തുണ. ഗിരീശന്‍്റെ അച്ഛന്‍ ഗോവിന്ദന്‍ നിലം കൊത്തി പാകപ്പെടുത്തും. മുളപ്പിച്ച വിത്തുകള്‍ പറിച്ചു നടുന്നു. വീട്ടിലെ കിണറ്റില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ചാണ് നന. നനക്കാനാവശ്യമായ സൗകര്യം കണ്ട് പാകപ്പെടുത്തിയ സ്ഥലത്ത് വിത്തിറക്കുന്നതിനാല്‍ ഇരുഭാഗത്തും ഒരുമിച്ച് എളുപ്പം 20 മിനിറ്റുകൊണ്ട് തോട്ടം മുഴുവന്‍ നനക്കാനാകും.വെണ്ട, മത്തന്‍, കയ്പ, പടവലം, പയര്‍, ചീര, വഴുതന എല്ലനാമുണ്ട്.
രാസവളമില്ല. വിഷമില്ല
രാസവളങ്ങളൊ കീടനാശിനികളൊ ഈ കൃഷിയിടത്തിന് അന്യം. പിതാവ് ഗോവിന്ദന്‍െറ നേതൃത്വത്തിലാണ് പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം. വേപ്പിന്‍ പിണ്ണാക്ക് , കടല പിണ്ണാക്ക്, ചാണകം, മണ്ണിര കംപോസ്റ്റ് എന്നിവ വഴിയാണ് കീടപ്രതിരോധം. കീടനാശിനികളൊ രാസവളങ്ങളൊ ഇതേവരെ ഉപയോഗിച്ചിട്ടില്ല. എങ്കിലും കുറച്ച് കീടങ്ങള്‍ ബാക്കിയുണ്ടാകും. അവ തെരഞ്ഞുപിടിച്ച് പറിച്ചുമാറ്റും. എന്തുതന്നെയായാലും രാസവളം ഉപയോഗിക്കില്ളെന്ന ശാഠ്യമാണ് ഗിരീശന്‍െറ കുടുംബത്തിന്.
കുടുംബം കൂട്ടുണ്ട്
പിതാവിന് പുറമെ വിളപരിപാലനത്തിന് ഭാര്യയും മുഴുവന്‍ സമയ കൂട്ടുണ്ട്. ഇപ്പോള്‍ കൃഷി നടന്നുവരുന്ന ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം 20000 രൂപയോളം ചിലവ വരുന്നു. വിളവുകളില്‍ നിന്ന് ഏകദേശ 80000 രൂപയില്‍ അധികം ലഭിക്കുന്നതായി ഗിരീശന്‍ അവകാശപ്പെടുന്നു. കല്യാശ്ശേരി കൃഷി ഭവനിലെ കൃഷി ഓഫീസും പഞ്ചായത്തധികൃതരും ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കി വരുന്നു. കൃഷിഭവനിലൂടെയുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നു. കേബിള്‍ ടിവി ടെക്നീഷന്‍ കുടിയായ ഗിരീശനെ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ഏറ്റവും നല്ല കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു.
ഇതൊരു മാതൃകാ തോട്ടം
നാട്ടുകാര്‍ മാത്രമല്ല ഗിരീശന്‍െറ തോട്ടത്തിലത്തെുന്നത്. കേട്ടറിഞ്ഞ് അയല്‍ ഗ്രാമക്കാരും ഗള്‍ഫില്‍ നിന്നത്തെിയവരും വരെ എത്തുന്നുണ്ട് ഇവിടെ. സാധാരണ ജനങ്ങള്‍ക്ക് മണ്ണിന്‍്റെ മണം അറിയാനും മണ്ണിലിറങ്ങാനുമുള്ള മടി അകറ്റാന്‍ തന്‍െറ കൃഷിത്തോട്ടം കൊണ്ടാകുന്നുവെന്ന സംതൃപ്തിയാണ് ഇദ്ദേഹത്തിന്. കുടുംബസമേതമത്തെി ആളുകള്‍ തോട്ടത്തില്‍ നിന്ന് വിളകള്‍ പറിക്കുമ്പോള്‍ ഗിരീശനുണ്ടാകുന്ന സന്തോഷത്തിന് കാരണം ഇതാണ്. ധാരാളം വിദ്യാര്‍ഥികളും തോട്ടം കാണാന്‍ എത്തുന്നുണ്ട്. അവര്‍ക്ക് കൃഷിരീതി പറഞ്ഞുകൊടുക്കുന്നതിലൂടെ സന്ദര്‍ശനം ഉപകാരപ്പെടുന്നുവെന്ന് അധ്യാപകര്‍ വിലയിരുത്തുന്നു. ചെറിയ തോതില്‍ അടുക്കള കൃഷി ചെയ്യുന്നതില്‍ ആരും മടികാണിക്കരുതൊണ് ഗിരീശന് നല്‍കാനുള്ള ഉപദേശം. ഭാര്യ കെ. സൂര്യ, മക്കള്‍ അനാമിക
ഗിരീശന്‍െറ ഫോണ്‍ : 9847719598
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.