വീട്ടിൽ വിളഞ്ഞ തണ്ണീർ മത്തൻ വിളവെടുക്കുന്ന വിഡിയോ പങ്കു വെച്ച് നടി അനു സിതാര
text_fieldsകൽപ്പറ്റ: വീട്ടിൽ ആദ്യമായി വിളഞ്ഞ തണ്ണീർ മത്തൻ മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത നടി അനു സിതാര. നടിയുടെ വീട്ടിൽ കൃഷി ചെയ്ത തണ്ണീർ മത്തന്‍റെ ആദ്യ ഫലം അനു തന്നെയാണ് ചെടിയിൽ നിന്നും മുറിച്ചെടുക്കുന്നത്. പിന്നീട് അടുക്കളയിലെത്തി തണ്ണീർ മത്തൻ മുറിക്കുന്നതും വീഡിയോയിൽ കാണാം.
അനു സിതാര തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വിഡിയോ പങ്കുവെച്ചത്. വീടിന്റെ പുറകു വശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കടയിൽ നിന്നു വാങ്ങിച്ച തണ്ണിമത്തന്‍റെന്‍റെ വിത്തിട്ടാണ് തണ്ണിമത്തൻ വിളഞ്ഞതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.
അനു ജൈവരീതിയിൽ പഴങ്ങളും പച്ചക്കറികളും വീട്ടിൽ കൃഷി ചെയ്യുന്നതിന്‍റെ റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, ചാമ്പ, മുരിങ്ങ, നിലക്കട, ചീര, പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിഡിയോക്ക് കമന്‍റുമായി ആരാധകർക്കൊപ്പം താരങ്ങളും എത്തി. 'എനിക്കും വേണം അനു ചേച്ചി' എന്നാണ് നടി പ്രാചിയുടെ കമന്റ്. 'ഇങ്ങോട്ടേക്ക് വരൂ' എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്.
മലയാള സിനിമയിലെ ഏറെ പ്രശസ്തയായ താരം കൃഷി പരിപാലിക്കുന്നത് ഏറെ പേർക്ക് ജൈവരീതിയിൽ കൃഷി ചെയ്യാൻ പ്രോത്സാഹനമാകും. ശ്രീനിവാസൻ, മോഹൻലാൽ, ജോജു ജോർജ് എന്നിവരും ജൈവരീതിയിൽ കൃഷി ചെയ്യുന്ന സിനിമാതാരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.