പത്ത് പശുക്കൾ, 150 ലിറ്റർ പാൽ, പച്ചക്കറി കൃഷി: അബ്ദുറഹ്മാന്‍റെ ജീവിതം ഇങ്ങനെ
text_fieldsപശുവളർത്തലിൽ മാത്രമല്ല, പച്ചക്കറി കൃഷിയിലും നേട്ടംകൊയ്യുന്ന കർഷകനാണ് കോഴിക്കോട് ചീക്കിലോട് പുതിയേടത്ത് അബ്ദുറഹിമാൻ. ചീക്കിലോട് ക്ഷീരോൽപാദക സംഘത്തിൽ ദിവസം 150 ലിറ്ററോളം പാൽ നൽകുന്നു.
സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ നൽകുന്ന ക്ഷീരകർഷകനാണ്. 25 വർഷത്തോളമായി കൃഷിയിൽ നിന്ന് വരുമാനം നേടുന്നു. പത്തോളം സങ്കരയിനം പശുവിനെയാണ് പരിപാലിക്കുന്നത്. കറവ യന്ത്രം ഉപയോഗിച്ചാണ് പശുവിനെ കറക്കുന്നത്. തൊഴുത്ത് വൃത്തിയാക്കാനും യന്ത്രം ഉപയോഗിക്കുന്നു.
മലബാറി ഇനത്തിലെ പത്തോളം ആടുകളെയും 25 ഗിരിരാജൻ കോഴികളെയും വളർത്തുന്നു. ഒരേക്കർ എൺപത് സെൻറ് കൃഷിയിടത്തിൽ തെങ്ങ്, കവുങ്ങ്. നേന്ത്രവാഴ, പച്ചക്കറി ഇനങ്ങളായ പയർ. വെള്ളരി, കക്കിരി, കപ്പ , ചേന, കോവക്ക, ചീര, പടവലം. പച്ചമുളക് എന്നിവയും 50 സെൻറിൽ പച്ചപ്പുല്ലും കൃഷി ചെയ്യുന്നു. ചാണകപ്പൊടി ചാക്കിന് 350 രൂപക്ക് വിൽക്കുന്നുമുണ്ട്.
പുതുതായി മത്സ്യക്കുളം നിർമിച്ച് ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നു. മൂന്നൂറോളം കവുങ്ങും 160 തെങ്ങുമുണ്ട്. പശുവിനും ആടിനും കോഴികൾക്കും മത്സ്യത്തിനും ദിവസം രണ്ടായിരം രൂപ ചെലവ് വരുമെന്ന് അബ്ദുറഹിമാെൻറ മകൻ ഷെജീർ പറയുന്നു. ഷെജീർ കുറച്ചുനാളത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി കൃഷിയിൽ ഉപ്പയെ സഹായിക്കുകയാണ്. നന്മണ്ട കൃഷിഭവെൻറയും പഞ്ചായത്തിെൻറയും പ്രോത്സാഹനങ്ങളുമുണ്ട്. നന്മണ്ട പഞ്ചായത്തിലെ മാതൃകാ തെങ്ങിൻ തോട്ടത്തിനുള്ള പുരസ്കാരവും ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള പ്രോത്സാഹന സമ്മാനങ്ങളും അബ്ദുറഹിമാന് ലഭിച്ചിട്ടുണ്ട്. പുലർച്ചെ യന്ത്രമുപയോഗിച്ച് കറവ തുടങ്ങി എട്ട് മണിക്ക് പാൽ തൊട്ടടുത്തുള്ള സൊസൈറ്റിയിലും വീടുകളിലും നൽകും. ഭാര്യ ജമീല, അധ്യാപികയായ മകൾ ഷെജില എന്നിവർ സഹായവുമായി കൂടെയുണ്ട്.
പുതിയേടത്ത് കുട്ടിഹസ്സൻ ഹാജിയുടെയും കുഞ്ഞായിശ ഉമ്മയുടെയും മകനാണ് അബ്ദുറഹിമാൻ. ഫോൺ: 9495574797.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.