സമ്മിശ്ര കൃഷിയിലൂടെ ജീവിതവിജയം; ഇത് ബിജുവിന്‍റെ മാതൃക
text_fieldsകൃഷിയിലൂടെയും കാര്‍ഷിക വിപണിയിലൂടെയും ജീവിത വരുമാനം കണ്ടെത്തി 20 വര്‍ഷമായി ജീവിക്കുന്ന ഒരു കുടുംബം. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര മാരായമുട്ടം മലയില്‍ തോട്ടം സെഹിയോനില്‍ ബിജുവും കുടുംബവുമാണ് സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിച്ചത്.
ഓമലയില്‍കട-മാരായമുട്ടം പാതയരികിലാണ് ബിജുവിന്‍റെ വീട്. ആകെ മൂന്നേക്കറില്‍ കൃഷിയുണ്ട്. വീട്ടുവളപ്പില്‍ ഔഷധ സസ്യങ്ങളും. കുരുമുളക്, വാഴ എന്നിവയാണ് വീട്ടുവളപ്പിലുള്ളത്. ആട്, കോഴി, താറാവ്, പശു, മത്സ്യം വളര്‍ത്തലുമുണ്ട്. കാട്ടാക്കട പൂവച്ചലില്‍ ഒന്നേകാല്‍ ഏക്കറില്‍ കശുവണ്ടി കൃഷി ഉണ്ടായിരുന്നു. കശുവണ്ടിയേക്കാള്‍ മെച്ചമായി റബര്‍ പ്രചാരത്തില്‍ വന്നപ്പോള്‍ റബര്‍ നട്ടു. ഇടവിളയായി കപ്പയും. ചെങ്കദളി ഇനത്തിലെ കപ്പയാണ് വിളയിച്ചത്. അടുത്തിടെ കപ്പ പറിച്ചു വിറ്റു. ഇപ്പോള്‍ ഇവിടെ വാഴയും കപ്പയും വീണ്ടും നടുകയാണ്.
വീടിനടുത്ത് വയലിലും കൃഷിയുണ്ട്. ഏത്തന്‍, പാളയംകോടന്‍, കദളി, ഞാലിപ്പൂവന്‍ റോബസ്റ്റ ഇനത്തിലെ വാഴ 400 മൂട് ഉണ്ട്. മലബാറി, ജാമ്നാപ്യാരി ഇനങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 ആട്, കുളത്തില്‍ 200 ാളം ആഫ്രിക്കന്‍ മുഷി എന്നിവയും ബിജുവിന് വരുമാനം നല്‍കുന്നു. മുഷിയെ വളര്‍ത്തുന്നതിനു മുമ്പ് ഗപ്പി പലയിനം ഉണ്ടായിരുന്നു. ഇത് അക്വേറിയംകാര്‍ക്ക് ഒന്നിച്ചു വിറ്റു.
പുല്ല്, പുളിയരി, തേങ്ങ പിണ്ണാക്ക്, പെല്ലറ്റ് എന്നിവയാണ് ആടുകളുടെ പ്രധാന ആഹാരം. പെല്ലറ്റ്, കോഴിവേസ്റ്റ്, ബിയര്‍ വേസ്റ്റ് എന്നിവയാണ് മത്സ്യങ്ങള്‍ക്കു നല്‍കുന്നതെന്ന് ബിജു പറഞ്ഞു. തെങ്ങ്, പ്ലാവ്, മുള്ളാത്ത, സീതപ്പഴം, കൈതച്ചക്ക എന്നിവയും ബിജുവിന്‍റെ കൃഷിയിടത്തില്‍ വിളവ് നല്‍കുന്നു.
പാലും കാര്‍ഷിക വിഭവങ്ങളും വീടിനു മുന്നിലെ കടയിലാണ് ചില്ലറ വില്‍പന. ബിജുവിന്‍റെ ഭാര്യ ലിറ്റില്‍ ഫ്‌ളവര്‍, സഹോദരന്‍ ബിനു, സുഹൃത്ത് സുരേഷ് എന്നിവരും കൃഷിക്കാര്യങ്ങളില്‍ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.