ലോകത്തെ ഏറ്റവും വലിയ മാങ്ങ, തൂക്കം നാലര കിലോ
text_fieldsനാലര കിലോ തൂക്കമുള്ള മാങ്ങ ഉത്പാദിപ്പിച്ച് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് കൊളംബിയയിലെ രണ്ടു കർഷകർ. ജർമൻ ഓർലോന്‍റോ, റീന മരിയ മാറക്വിൻ എന്നിവരാണ് ലോകത്തിലെ ഏറ്റവും തൂക്കമുള്ള മാങ്ങ ഉത്പാദിപ്പിച്ച് ഗിന്നസ് വേൾഡിൽ ഇടം നേടിയത്.
2009ൽ ഫിലിപ്പീൻസിൽ 3.435 കി.ഗ്രാം ഭാരമുള്ള മാങ്ങ ഉത്പാദിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് കൊളംബിയൻ കർഷകർ തകർത്തത്. കൊളംബിയക്കാർ അത്യധ്വാനികളും ലളിതമായി ജീവിക്കുന്നവരുമാണ് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് ജർമൻ പറഞ്ഞു. പ്രകൃതി സ്നേഹത്തിനും കൊളംബിയയിലെ തങ്ങൾ ജീവിക്കുന്ന ഗ്വയാത്തയിലെ ജനങ്ങൾക്കും ഇത് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ഉത്പാദിപ്പിച്ച മാങ്ങ മുഴുവനും തിന്നുകൊണ്ടാണ് കർഷകരുടെ കുടുംബം സന്തോഷം പങ്കുവെച്ചത്. മാങ്ങയുടെ രൂപത്തിലുള്ള ഒരു പ്രതിരൂപം സൃഷ്ടിച്ച് അവർ മുനിസിപ്പാലിറ്റിക്ക് നൽകുകയും ചെയ്തു. ഈ സംഭവം ചരിത്രത്തിന്‍റെ ഭാഗമാകുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ജർമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.