കോവിഡ് കാലത്ത് ഏഴാംക്ലാസുകാരൻ പശുപരിപാലനത്തിലൂടെ നേടിയത് കാൽലക്ഷം
text_fieldsനെടുങ്കണ്ടം: ഏഴാംക്ലാസുകാരെൻറ കോവിഡ് കാലത്തെ സമ്പാദ്യം കാൽലക്ഷം രൂപയും ഒരുപശുക്കിടാവും. ഈ യാഥാർഥ്യം ബോധ്യപ്പെടണമെങ്കിൽ കോമ്പയാർ ഇടപ്പള്ളിൽ സജിത്കുമാറിെൻറ വീട്ടിലെത്തണം. ഓൺലൈൻ ക്ലാസുകഴിഞ്ഞാൽ ബാക്കിസമയം മുഴുവനും പശുവളർത്തലിലാണ് ശിവജിത് എന്ന വിദ്യാർഥി.
കോവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞതോടെ ഓൺലൈൻ ക്ലാസിനുശേഷം ലഭിക്കുന്ന സമയം മിക്കകുട്ടികളും കരകൗശല വസ്തുക്കൾ നിർമിക്കാനും ചിത്രംവരക്കാനും മറ്റു കഴിവുകൾ വികസിപ്പിക്കാനുമൊക്കെ ഉപയോഗിച്ചപ്പോൾ, വ്യത്യസ്തനാവുകയായിരുന്നു ശിവജിത്.
കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതോടെ വീട്ടിൽ വെറുതെയിരുന്ന് മടുത്തപ്പോഴാണ് രക്ഷിതാക്കളോട് പശുവിനെ വാങ്ങിനൽകണമെന്ന ആവശ്യം ഉന്നയിച്ചത്. മാതാപിതാക്കൾ ഇളയ മകെൻറ ആവശ്യം സാധിച്ചുകൊടുക്കുകയായിരുന്നു. ഇതിനായി മൂന്നാംക്ലാസ് മുതൽ കുടുക്കയിലും മറ്റുമായി സൂക്ഷിച്ച സമ്പാദ്യമായ 10,000 രൂപയും ബാക്കി പണം രക്ഷിതാക്കൾ കണ്ടെത്തി പശുവിനെ വാങ്ങി നൽകിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
രണ്ടുമാസം മുമ്പ് കിടാവുണ്ടായതോടെ ഈ മിടുക്കൻ സ്വന്തമായി വാങ്ങിയ പശുവിനെ വളർത്തിയതിലൂടെ രണ്ട് മാസംകൊണ്ട് പാൽ വിറ്റതിലൂടെ മാത്രം കാൽ ലക്ഷത്തിലധികം രൂപയാണ് നേടിയത്. ഓൺലൈൻ ക്ലാസുകഴിഞ്ഞാൽ ബാക്കിയുള്ള സമയം മുഴുവൻ ശിവജിത് പശുവിനോടൊപ്പമായി.
പശുവിന് പുല്ലു ചെത്തുന്നതും വെള്ളം കൊടുക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതും കുളിപ്പിക്കുന്നതും വരെ ഈ കൊച്ചു മിടുക്കനാണ്. ശിവജിത്തിന് ചെറുപ്പം മുതലെ മൃഗങ്ങളോട് ഏറെ സ്നേഹമാണെന്നും മകെൻറ പശുവളർത്തലിലൂടെ വീടിനും വരുമാനമായെന്നും അമ്മ ഷൈനി പറയുന്നു.
കല്ലാർ ഗവ. സ്കൂളിലെ ഈ ഏഴാം ക്ലാസുകാരെൻറ സ്വപ്നം ഇവിടംകൊണ്ട് അവസാനിക്കുന്നതല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിവിധയിനം പശുക്കളെ വാങ്ങി സ്വന്തമായി വലിയൊരു പശുഫാം തുടങ്ങണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.