പൊക്കുന്നുമലയെ ജൈവവൈവിധ്യ കലവറയാക്കി എൻജിനീയർ
text_fieldsകോഴിക്കോട് പൊക്കുന്നുമലയെ ജൈവ വൈവിധ്യങ്ങളുടെ കലവറയാക്കുകയാണ് യുവ എൻജിനീയർ. മൊട്ടക്കുന്നായ പൊക്കുന്നുമല ഇന്ന് ഹരിതാഭമാണ്. അതിന് കാരണക്കാരനാവട്ടെ ഹാർഡ്വെയർ എൻജിനീയറായ രാഹുലും. ഐ.ടി ജോലി രാജിവെച്ചാണ് പൊക്കുന്നുമലയെ മാതൃകാ കാർഷിക ഗ്രാമമാക്കി മാറ്റിയത്.
പൂർണമായി ൈജവകൃഷിയാണ്. ഒരു സെൻറിൽ മത്സ്യകൃഷിയും എട്ട് ഏക്കറിൽ കൃഷിയും കോഴിവളർത്തലും ആടു വളർത്തലും തേനീച്ച വളർത്തലും. തദ്ദേശീയ ഇനം പശുക്കൾ കൂടാതെ കാസർകോട് കുള്ളൻ വരെയുണ്ട്.
മഞ്ഞൾ, ഇഞ്ചി, തെങ്ങ്, കരനെൽ കൃഷി എന്നിവയാണ് ലക്ഷ്യം. റിട്ട. ജീവനക്കാരും പ്രവാസികളുമാണ് തെൻറ കരുത്തെന്ന് രാഹുൽ പറയുന്നു. തെങ്ങിൻതൈകൾക്കു പുറമെ വനം വകുപ്പിൽനിന്നും മരങ്ങൾ വാങ്ങി വനവത്കരണവും നടത്തുന്നു. കുളത്തിൽ കരിമീനും അസം വാളയും തിലാപ്പിയയുമാണുള്ളത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് രാഹുൽ തെൻറ സ്വപ്നപദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. കാർഷിക സംസ്കൃതിയിലൂന്നി വളരുന്ന കുട്ടികളിൽ അധമവാസനകളുണ്ടാവില്ലെന്നതാണ് ഈ പരിസ്ഥിതി പ്രവർത്തകെൻറ അഭിപ്രായം.
ഓരോരുത്തർക്കും തന്നാലാവുന്ന ഇഷ്ടമുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ മലമുകളിൽ ഒരുങ്ങുന്നത്. 25 പേരടങ്ങുന്ന കോ ഫേ നാച്വറൽസ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയിലെ ഓഹരിയുടമകൾ 70 വയസ്സിനു മുകളിലുള്ളവരാണ്. പന്തീരാങ്കാവ് സ്വദേശിയായ രാഹുൽ 2020ലാണ് മലയുടെ താഴ്വാരത്ത് താമസമാക്കിയത്. ഭാര്യയും മക്കളും കൃഷി പരിപാലനത്തിൽ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.