സ്വപ്നപ്പൂന്തോപ്പ്
text_fieldsദോഹയിൽ മാസങ്ങൾക്ക് മുമ്പ് നടന്ന അഗ്രോ ഫെസ്റ്റിവൽ നഗരിയിലാണ് ആ യുവാവിനെ കണ്ടുമുട്ടിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകരും കാർഷിക ഉൽപന്നങ്ങളും നിറഞ്ഞ സ്റ്റാളുകൾക്കിടയിലൂടെ ഒരു കുട്ടിയുടെ കൗതുകവുമായി ചുറ്റിപ്പറ്റി നടക്കുന്ന അയാളെ ശ്രദ്ധിക്കാനുള്ള കാരണം വാങ്ങിക്കൂട്ടിയ ചെടികളും വിത്തുകളും നിറഞ്ഞ, കൈയിലെ ബാഗുകളുടെ എണ്ണമായിരുന്നു. സ്റ്റാളുകളിലെ കർഷകരോട് അദ്ദേഹം ഒാരോന്ന് ചോദിച്ച് ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്, ചിലത് കൈയിലുള്ള നോട്ട്ബുക്കിൽ കുറിക്കുന്നു, ഇതിനിടയിൽ അലങ്കാര േകാഴികളെയും കന്നുകാലികളെയും ഒാമനിക്കുന്നുണ്ട്, സ്റ്റാളുകളിൽനിന്നും കാശ് കൊടുത്ത് തീറ്റകൾ വാങ്ങി അവക്ക് നൽകുന്നുമുണ്ട്. പരിചയപ്പെട്ടപ്പോൾ മലയാളിയാണ്. കോഴിക്കോട് ഒാമശ്ശേരിയിലാണ് വീടെന്നും പേര് അഷ്റഫ് കാക്കാട് ആെണന്നും പുഞ്ചിരിയോടെ മറുപടി നൽകി. പിന്നെ സെമിനാർ ഹാളിലേക്ക്, വിഷയം അവതരിപ്പിക്കുന്ന കാർഷിക ശാസ്ത്രജ്ഞെൻറ മുന്നിലേക്ക് പോകുന്നതും കണ്ടു.
അഗ്രോ ഫെസ്റ്റിവൽ സമാപന ദിനത്തിൽ അഷ്റഫ് കാക്കാടിനെ വീണ്ടും കണ്ടുമുട്ടി. അപ്പോഴും കൈയിൽ സ്റ്റാളുകളിൽനിന്ന് വാങ്ങിക്കൂട്ടിയ ധാരാളം വിത്തുകളും ചെടികളുമുണ്ടായിരുന്നു. ഇതെല്ലാം നാട്ടിലേക്ക് കൊണ്ടുപോകുന്നുേണ്ടാ എന്ന് ചോദിച്ചപ്പോൾ ഒരു ചിരിയോടെ മറുപടി വന്നു. ‘ഇവിടെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും കൊടുക്കാല്ലോ..’ അഷ്റഫുമായി കുറച്ചുനേരം സംസാരിച്ചപ്പോൾ കൃഷിയിലുള്ള താൽപര്യം ബോധ്യംവന്നു. എന്നാൽ, അതൊരു കേവല താൽപര്യമല്ലായെന്നും രക്തത്തിൽ അലിഞ്ഞുചേർന്ന പ്രണയമാെണന്നും ഏറെ കഴിയും മുേമ്പ മനസ്സിലായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കാർഷിക അന്തരീക്ഷത്തെ കുറിച്ച് പഠിച്ച്, തെൻറ ഗ്രാമത്തിൽ അതിെൻറ ലഘു പതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സ്വന്തം ജീവിതം അതിനായി ഉഴിഞ്ഞുവെച്ച, ഒരു പ്രവാസി ബിസിനസുകാരനാണ് അഷ്റഫ്. ചൈനയടക്കം രാജ്യങ്ങളിൽ വരെ തെൻറ കൃഷിസ്വപ്നങ്ങളുടെ യാഥാർഥ്യത്തിനായി സഞ്ചരിച്ച അനുഭവങ്ങൾ, അറിഞ്ഞ കൃഷി രീതികൾ, പച്ചപ്പിെൻറ വൈവിധ്യങ്ങൾ എല്ലാം അഷ്റഫ് പറഞ്ഞുകൊണ്ടേയിരുന്നു. അത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. പച്ചമരത്തിന് താെഴ നിന്ന് തണലും കുളിരും അനുഭവിക്കുന്ന അതേ സുഖം.
മൂവാണ്ടൻ മാവും വരിക്ക പ്ലാവും
പാതയോരത്തിന് ഇരുവശത്തുമുള്ള വയലുകൾ, അതിന് അരികിലൂടെ തോടുകളും ചെറു നീർച്ചാലുകൾ, കൃഷിയിടങ്ങൾക്ക് നടുവിലുള്ള വീടുകൾ. കർഷകരുടെ അധ്വാനങ്ങൾ കായിട്ടും പൂവിട്ടും തലയുയർത്തി നിൽക്കുന്ന കാഴ്ചകൾ. മൂവാണ്ടൻ മാവുകളും വരിക്ക മണമുള്ള പ്ലാവുകളും എങ്ങും നീണ്ടുപരന്ന് പന്തലിച്ച്...ഒരുകാലത്ത് കേരള ഗ്രാമങ്ങൾ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞാൽ കുട്ടികൾ അദ്ഭുതപ്പെടും. ഇത്തരമൊരു നാട്ടുമ്പുറത്താണ് അഷ്റഫും ജനിച്ച് വീഴുന്നത്. ഒാമശ്ശേരി കാക്കാട്ട് വീട്ടിൽ കുഞ്ഞിമുഹമ്മദിെൻറയും ഖദീജ ബീവിയുടെയും അഞ്ച് മക്കളിൽ മൂത്തവൻ. അന്നെല്ലാം പള്ളിക്കൂടത്തിൽ പോകുന്നതിന് മുമ്പും ശേഷവും കുട്ടികൾ വയലിലും പറമ്പിലും തങ്ങളെകൊണ്ടാവുന്ന വിധത്തിൽ വീട്ടുകാരെ സഹായിക്കലായിരുന്നല്ലോ പ്രധാന ശീലം. ആടിനും പശുവിനും പോത്തിനും തീറ്റയൊരുക്കാനും അവയെ അഴിച്ചുകെട്ടാനും എല്ലാം കുട്ടിപ്പട സജ്ജമായിരിക്കും. വലുതാകുേമ്പാൾ വലിയ കൃഷിക്കാരനാകണമെന്നായിരുന്നു അഷ്റഫിെൻറ ആഗ്രഹം.
അറബിപ്പൊന്ന് തേടി
പ്രീഡിഗ്രിക്ക് ശേഷം കൃഷിയിലേക്ക് തിരിയണമെന്ന ആഗ്രഹം വീട്ടുകാരോട് പറഞ്ഞു. അവർ സമ്മതിച്ചില്ല. തൊണ്ണൂറുകളുടെ മധ്യത്തിൽ, കർഷകരുടെ കരിഞ്ഞുപോയ പാടങ്ങളും പറമ്പുകളും ജീവിതങ്ങളും ആ നാട്ടിലും നിരവധിയുണ്ടായിരുന്നു. കൂലിപ്പണിക്കാരെ കിട്ടാനില്ലാത്തതും നെൽകൃഷിക്കുള്ള അധികച്ചെലവും അടക്കം ഭാരിച്ച സാമ്പത്തിക പ്രയാസങ്ങൾ നാട്ടുമ്പുറെത്ത കൃഷിയെ ശരിക്കും ബാധിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ സ്വപ്നം കണ്ടത് ഹൃദയത്തിൽ ഒരിടത്ത് മാറ്റിവെച്ച്, എല്ലാ ചെറുപ്പക്കാരെയും പോലെ മരുമണ്ണിലേക്ക് പുറപ്പെട്ടുപോകേണ്ടി വന്നു.
തൊണ്ണൂറിെൻറ പകുതിയിലായിരുന്നു സൗദിയിലേക്കുള്ള ആ യാത്ര. കാര്യമായ േനട്ടങ്ങൾ ഒന്നും സംഭവിക്കാത്തതിനാൽ രണ്ട് വർഷം കഴിഞ്ഞപ്പോൾ തിരിച്ചുവന്നു. നാട്ടിൽ കൃഷി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹമുണ്ടായെങ്കിലും അപ്പോഴും സാഹചര്യങ്ങൾ സമ്മതിച്ചില്ല. അങ്ങനെ നാട്ടിലൊരു ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടു. നാലുവർഷം േഹാം അപ്ലയൻസ് സ്ഥാപനം നടത്തിയെങ്കിലും നഷ്ടമോ ലാഭമോ ഇല്ലാതെ നാളുകൾ കടന്നുപോയി. വീണ്ടും സൗദിയിലേക്ക് പോകുക എന്നതായിരുന്നു ജീവിതം കരുപ്പിടിപ്പിക്കാനുള്ള അഷ്റഫിെൻറ മുന്നിലുളള ഏകമാർഗം. അങ്ങനെ രണ്ടാം തവണ അദ്ദേഹം സൗദിയിലേക്കെത്തി. പ്രവാസ ലോകത്തെ ആ നാളുകൾ പരിക്ഷീണമായിരുന്നു. അഞ്ച് വർഷത്തോളം ആ യത്നം തുടർന്നു. 2010 െൻറ അവസാനത്തോടെ കാര്യങ്ങൾ ശുഭകരമാകാൻ തുടങ്ങി.
ഇതിനിടയിൽ പ്രവാസ ലോകത്തെ ജീവിതം മെച്ചപ്പെട്ടപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ മാറി. അഷ്റഫ് പിന്നെ നാട്ടിലേക്ക് പുറപ്പെട്ടു. അപ്പോേഴക്കും നാട്ടിലെ അവശേഷിക്കുന്ന പച്ചപ്പുകളെല്ലാം നഷ്ടപ്പെട്ടുേപായിരുന്നു. എന്തുകൊണ്ട് പ്രവാസി എന്ന നിലക്ക് തന്നെ കൃഷിയിലേക്ക് ശ്രദ്ധ കൊടുത്തുകൂട എന്ന ചിന്ത വരുന്നത്അപ്പോഴാണ്. വീട്ടുകാർ പിന്നെയും എതിർത്തു. ഗൾഫിൽപോയി നാലുകാശ് ഉണ്ടാക്കിയത് വെറുതെ കളയരുത് എന്ന് മറ്റു ചിലർ. എന്നാൽ, അഷ്റഫ് പിന്തിരിഞ്ഞില്ല. ഗൾഫിൽനിന്നും സമ്പാദിച്ച തുക കൊണ്ട് രണ്ടേക്കർ വയലും കരയും വാങ്ങി. അവിടെ കൃഷി ആരംഭിച്ചു.
ജൈവ ഇടം എന്ന സ്വപ്നം
കഴിയുന്നിടത്തോളം ജീവികൾക്കും ജന്തുക്കൾക്കും ഭക്ഷണവും വാസസ്ഥലവുമായി മാറണം തെൻറ കൃഷിയിടം എന്ന ആഗ്രഹക്കാരനായിരുന്നു അഷ്റഫ്. അവർ കഴിച്ചതിെൻറയും രുചിച്ചതിെൻറയും ശേഷിപ്പ് മതി തനിക്ക് കൃഷിയിൽനിന്നും കിട്ടുന്ന വിളവ്. അപ്പോൾ ലാഭം വേണ്ടേ? തുടക്കത്തിലെ ആവേശം തീരുേമ്പാൾ പൊടിയും തട്ടി ഗൾഫിലേക്ക് േപാകില്ലേ? എന്നെല്ലാം നാട്ടുകാരും സഹായിക്കാൻ വന്ന തൊഴിലാളികളും ചോദിച്ചു. ഗൾഫിലേക്ക് ഉടൻ മടങ്ങും, എന്നാൽ കൃഷി ഇവിടെ തുടരും എന്നായിരുന്നു മറുപടി. ലാഭത്തിന് അല്ല കൃഷി നടത്തുന്നതെന്നും മനസ്സുഖത്തിനാെണന്നും ഇൗ നാടിന് വേണ്ടിയാെണന്നും എല്ലാം അദ്ദേഹം പറഞ്ഞു. പക്ഷേ, ആർക്കും അത് മനസ്സിലായില്ല. എന്നാൽ, കൃഷിയിറക്കലും വിളവെടുപ്പും ആദ്യ ആവേശം മാത്രമായി ചുരുങ്ങിയില്ല, എന്ന് മാത്രമല്ല കൃഷി സജീവമായി. നെല്ല് തിന്നാൻ പച്ചതത്തകൾ വന്നു. അവ പലതരം കിളികൾക്കൊപ്പം പറമ്പിലെ മരങ്ങളിൽ കൂട് കൂട്ടി.
വയലുകളിലെ ഞണ്ടിനെ പിടിക്കാൻ വിദൂരങ്ങളിൽ നിന്ന് കുറുക്കച്ചന്മാർ വന്നു. നത്തക്കയും ചെറുമീനുകളും കുളങ്ങളിൽ പെരുകി. കീരിയും കുളക്കോഴിയും എല്ലാം തിരിച്ചുവന്നു. മണ്ണിര മുതൽ വിവിധതരം അട്ടകളും മണ്ണിലേക്ക് പുനർജനിച്ചു. നാട്ടുമ്പുറത്തെ വയലുകളിലും പറമ്പുകളിലും ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന വിവിധതരം ജീവികൾ അഷ്റഫിെൻറ കൃഷിയിടത്തിലേക്ക് മടങ്ങിവന്നുെവന്നതിന് കാരണം ഉണ്ടായിരുന്നു. കാരണം, ഒരു പുഴുവിനെപ്പോലും ഉപദ്രവിക്കരുതെന്ന് പണിക്കാർക്ക് അഷ്റഫ് കർശന നിർദേശം കൊടുത്തിരുന്നു. നെൽക്കതിരുകളിൽ കിളികൾ വന്നാലും ആട്ടിയോടിക്കരുത്. ഇതിനിടയിൽ ഗൾഫിൽ പലതവണ പോയി വന്നു. കൃഷിയിടത്തിെൻറ വലുപ്പം കൂടി. പ്രവാസലോകത്ത് തെൻറ ബിസിനസിൽ പങ്കാളികളായവരെ കൂടി ഉൾപ്പെടുത്തി നാട്ടിൽ പലയിടത്തും കൂട്ടുകൃഷി ആരംഭിച്ചു. എല്ലാം വിജയകരമായി. വിഷമുക്ത കൃഷി രീതിയിലൂടെ ബദൽ ശൈലി വളർത്തിയെടുക്കാനും കഴിഞ്ഞു എന്നതാണ് ഇൗ പ്രവാസിയുടെ വിജയം. ഒാമശ്ശേരിയിലെ കൃഷിയിടം പതിയെ രൂപാന്തരം പ്രാപിച്ച് ഫാംഹൗസായി മാറി. അതാകെട്ട മഴവെള്ള ശേഖരണത്തിെൻറയും പ്രകൃതി സംരക്ഷണത്തിെൻറയും ഒന്നാന്തരം ഉദാഹരണവുമായി.
ബിസിനസിെൻറ ഭാഗമായുള്ള ഒാരോ വിദേശ യാത്രകളിലും അഷ്റഫ് കൃഷിയുടെ നൂതന സാധ്യതകൾ അന്വേഷിച്ചും പഠിച്ചും കൊണ്ടിരുന്നു. കിട്ടുന്ന അറിവെല്ലാം തെൻറ നാട്ടിലെ കൃഷിയിടത്തിൽ പരീക്ഷിച്ചു. ഫാം ഹൗസിൽ മഴവെള്ളം സംരക്ഷിക്കാൻ കൃത്യമായ ഡ്രെയ്നേജ് സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. നൂറ് മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും ഉണ്ടാക്കിയ ഡ്രെയ്നേജ് സംവിധാനമാണത്. കെട്ടിടത്തിലും പരിസരത്തെ അറുപത് സെേൻറാളം സ്ഥലത്ത് എവിടെ മഴെവള്ളം വീണാലും അത് ശേഖരിച്ച് തൊട്ടടുത്ത ജലാശയങ്ങളിലേക്ക് എത്തിക്കുന്നു. അതിനാൽ പ്രേദശത്തെ കുടിവെള്ളം ഇൗ സ്ഥലത്ത് ഭൂമിയുടെ ശരാശരി താഴ്ചയിൽ തന്നെ ഗ്രൗണ്ട് വാട്ടർ നില സുരക്ഷിതമാണ്. കഴിഞ്ഞ വേനലിൽ പ്രതിദിനം പഞ്ചായത്ത് 35,000 ലിറ്റർ കുടിവെള്ളം നൽകാനായി എടുത്തിട്ടും വറ്റിയില്ല.
പക്ഷിമരങ്ങളും കുളങ്ങളും
അഷ്റഫിെൻറ റൊയാഡ് ഫാം ഹൗസിൽ കിളിക്കായി കൂട് കൂട്ടാനും വിശ്രമിക്കാനും പഴം കഴിക്കാനുമുള്ള പ്രത്യേക മരങ്ങൾ ഉണ്ട്. പക്ഷികൾക്കായി മാത്രം വെള്ളം കുടിക്കാനും കുളിക്കാനുമുള്ള കുളങ്ങളും മൂന്നെണ്ണം ഉണ്ട്. ഇവിടെ ധാരാളം കിളികൾ വരുന്നതും കുളിക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലൊരു കാഴ്ചയാണ്. ഒാലവീട്, പഴയകാലത്തെ ഒാർമ നിലനിർത്താൻ. കൃഷി, കൊയ്ത്ത് ഉത്സവം, അരയന്നം മുതൽ വെച്ചൂർ പശു വരെയുള്ള മൃഗങ്ങൾ തുടങ്ങിയവയും മനംകുളിർപ്പിക്കുന്ന കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.