ഉള്ളിക്കൃഷി ചാലഞ്ച് ഏറ്റെടുത്ത് കർഷകർ
text_fieldsഉള്ളി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ആലപ്പുഴയിലെ ജൈവകര്‍ഷകര്‍. കഴിഞ്ഞ തണ ക്രമാതീതമായ വിലകൂടിയ ഉള്ളി കേരളത്തിന്‍റെ അടുക്കളയെ കുറച്ചൊന്നുമല്ല കരയിപ്പിച്ചത്. കേരളത്തിലും സുലഭമായി കൃഷി ചെയ്യാവുന്ന ഉള്ളിക്കുവേണ്ടി ഇനി എന്തിന് അന്യസംസ്ഥാനങ്ങലെ ആശ്രയിക്കണം എന്ന ആശയമാണ് ഉള്ളിക്കൃഷിക്ക് പ്രചോദനം.
കഞ്ഞിക്കുഴി സ്വദേശി സുജിത്ത് അരയേക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്. അരയേക്കറില്‍ കൃഷി ചെയ്തിരുന്ന സുജിത്ത് രണ്ടരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ഒരുവര്‍ഷം അഞ്ചുതവണ കൃഷിയിറക്കാനാകും എന്നതാണ് ഉള്ളിക്കൃഷിയുടെ പ്രത്യേകത. കേരളം മുഴുവന്‍ ഇതൊരു ചലഞ്ചാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
ഉള്ളി എങ്ങനെ കൃഷി ചെയ്യാം
കേരളത്തില്‍ സാധാരണയല്ലെങ്കിലും പ്രചാരം ലഭിച്ചുവരുന്നുണ്ട് ഉള്ളികൃഷിക്ക്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലോ ഗ്രോബാഗിലോ വീട്ടിലും ഉള്ളി കൃഷി ചെയ്യാം. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 4,5 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും.
കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാമെങ്കിലും വിളഞ്ഞ് ആരോഗ്യമുള്ള ഉള്ളിവിത്തുകളാണ് നല്ല വിള പ്രദാനം ചെയ്യുന്നത്.
11.5 മീറ്റര്‍ വീതിയിലും ആവശ്യത്തിന് നിളത്തിലും 20,25 സെ.മീ. ഉയരത്തിലുമുള്ള തടങ്ങൾ തയ്യാറാക്കി, അടിവളം ചേർത്ത് ഉള്ളി മണ്ണിൽ നട്ടുകൊടുക്കാം. ഗ്രോബാഗിലും നടാവുന്നതാണ്. ഒരു ഗ്രോബാഗിൽ നാലോ അഞ്ചോ ഉള്ളി നടാം.
മണ്ണിലാണെങ്കിൽ ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാസമയം ചെയ്യണം. ഒന്നരമാസം കഴിഞ്ഞ് മേല്‍വളം നൽകണം. ചെടി പൂവിട്ട് ഉണങ്ങി വന്നാൽ ഉള്ളി പറിക്കാൻ പാകമായി എന്നാണർഥം. ഉള്ളിത്തണ്ടും ഭക്ഷ്യയോഗ്യമാണ്. ചെടിയടക്കം ഉള്ളിക്ക് ആവശ്യക്കാർ ഏറെയാണ്. നട്ട് ഏകദേശം 65 ദിവസമാകുന്നതോടെയാണ് ചെറിയ ഉള്ളി പറിക്കാൻ പ്രയമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.