പെരിയാറിലെ കൂടുമത്സ്യ കൃഷിയിൽ നൂറുമേനി
text_fieldsകരുമാല്ലൂർ: പ്രളയത്തെയും കോവിഡിനെയുമെല്ലാം അതിജീവിച്ച് മാഞ്ഞാലി മാട്ടുപുറം പെരിയാറിൽ നടത്തിയ കൂടുമത്സ്യ കൃഷിയിൽ പുത്തൻ ഉണർവ്. കരുമാല്ലൂരിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കാളാഞ്ചി മത്സ്യകൃഷിക്ക് നൂറുമേനി.
തുടർച്ചയായ അഞ്ചാം വർഷത്തിലും മത്സ്യം കൃഷി ചെയ്ത ഈ സംഘത്തിന് 2018ലെ വെള്ളപ്പൊക്കം മുതൽ ആരംഭിച്ച നഷ്ടങ്ങളുടെ കണക്കുകൾ വലുതാണ്.
രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും ആശ്വാസമായി വരുന്നതിനിടെ കൂട്ടിൽ കയറിക്കൂടിയ നീർനായ അക്രമത്തിലും പതിനായിരങ്ങൾ നഷ്ടപ്പെട്ടതായി കർഷകർ പറയുന്നു. എട്ട് മാസം മുമ്പ് കൂടുകളിൽ നിക്ഷേപിച്ച കരിമീനും കാളാഞ്ചിയുമെല്ലാം പിടയ്ക്കുന്ന പരുവത്തിലാണിപ്പോൾ.
ഒാരോന്നിന്നും ഒരു കിലോ മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. കൃഷി വിജ്ഞാന് കേന്ദ്രയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി ചെയ്തത്. മത്സ്യകൃഷിയിൽ താൽപര്യമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള കിസാന്‍ കര്‍ഷക സംഘമാണ് ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന മാഞ്ഞാലി മാട്ടുപുറം പെരിയാറിലെ കൂടു മത്സ്യ കൃഷി നടത്തുന്നത്.
മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് കർഷകരായ എം.എ. മഹേശൻ, എ.ഐ. അബുൽ ജബ്ബാർ, എം.സി. ഷിനിൽ, വി.കെ. മനോജ്, എം.എസ്. കിഷോർ എന്നിവർ പറഞ്ഞു. ഫോൺ : 9847146025, 9142630967.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.