Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightഗ്രോബാഗിലും ഓഫിസ്...

ഗ്രോബാഗിലും ഓഫിസ് ബാഗിലും പച്ചക്കറി

text_fields
bookmark_border
beena g nair
cancel
camera_alt??? ??. ???? ???????? ??????????????????????

​വീ​ട്ടി​ൽ ​നി​ന്ന് ഓ​ഫി​സി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബീ​ന ജി. ​നാ​യ​രു​ടെ കൈ​ക​ളി​ൽ എന്നും ചി​ല പേ​പ്പ​ർ​ബാ​ഗു​ക​ൾ കാ​ണാം. ത​ക്കാ​ളി, വ​ഴു​ത​ന, വെ​ണ്ട​ക്ക, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചീ​ര, കൂ​ൺ തു​ട​ങ്ങി ഒരു കുടുംബത്തിന്​ വിരുന്നൊരുക്കാനുള്ള പച്ചക്കറിക്കൂട്ടുകൾ കൂടുകളിൽ നിറച്ചാണ്​ ആ സർക്കാർ ഉ​േദ്യാഗസ്​ഥയുടെ സഞ്ചാരം. അ​ന്ന​ന്ന് പ​റി​ച്ചെ​ടു​ത്ത ‘ഗാ​ർ​ഡ​ൻ ഫ്ര​ഷ്’ പ​ച്ച​ക്ക​റി​ക​ൾ. കൂ​ടൊ​ന്നി​ന് 50 രൂ​പ ന​ൽ​കി അ​തു സ്വ​ന്ത​മാ​ക്കാ​ൻ കാത്തിരിക്കുന്നവർ, ഇവർ കയറുന്ന ബ​സു​ക​ളി​ലും പിന്നെ ഓ​ഫി​സി​ലും ഉ​ണ്ട്. ഇ​നി കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റായ ഇൗ 46കാ​രി​യുടെ കൃ​ഷി​യി​ടം ക​ണ്ടാ​ലോ, ആ​രും ഒ​ന്നു പ​റ​ഞ്ഞു​പോ​കും, ‘ഹൗ േ​ഗ്ര​റ്റ് ആ​ർ യു’ ​എ​ന്ന്. കാ​ര​ണം, അ​ഞ്ചു​സെ​ൻ​റ് വീ​ട്ടി​ലെ മ​ട്ടു​പ്പാ​വി​ലും ഇ​ത്തി​രി മു​റ്റ​ത്തു​മാ​യാ​ണ് എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത​ ഇ​ന​ങ്ങ​ൾ ഇ​വ​ർ വി​ള​യി​ക്കു​ന്ന​ത്.

‘‘അ​ഞ്ചു​വ​ർ​ഷം മു​മ്പ് മേ​യ് മാ​സ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങു​ന്ന​ത്. എ​ൻ.​എ​സ്.​എ​സ്​ കൂ​ട്ടാ​യ്മ​യി​ലെ ഒ​രു സം​രം​ഭ​മാ​യി​രു​ന്നു കാ​ര​ണം. എ​ല്ലാ സ്​​ത്രീ​ക​ളും ഒ​രു​മി​ച്ച് കൃ​ഷി​ക്കാ​യി േഗ്രാ​ബാ​ഗു​ക​ൾ വാ​ങ്ങി. അ​തി​ൽ 15 എ​ണ്ണം ഞാ​നും സ്വ​ന്ത​മാ​ക്കി. അ​തി​ൽ പ​ച്ച​മു​ള​കും വ​ഴു​ത​ന​യും ത​ക്കാ​ളി​യും ന​ട്ടു. വി​ള​വു​ണ്ടാ​യി ക​ണ്ട​പ്പോ​ൾ ആ​വേ​ശ​മാ​യി. പി​ന്നെ, േഗ്രാ​ബാ​ഗു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. മി​ക്ക​വാ​റും ര​ണ്ടാം ശ​നി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ന്ന് സ്വ​ന്ത​മാ​യി ബാ​ഗു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ച് വീ​ടിെ​ൻ​റ മു​ക​ളി​ൽ കൊ​ണ്ടു​പോ​യി വെ​ച്ചു. ഇ​പ്പോ​ൾ 450 േഗ്രാ​ബാ​ഗു​ക​ളി​ലേ​ക്ക് കൃ​ഷി വ​ള​ർ​ന്നു’’ –അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര റൂ​ട്ടി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലെ പ​ണ്ടാ​രം അ​മ്പ​ല​ത്തി​ന് അ​ടു​ത്ത കാ​ക്ക​നാ​ട്ട് വീ​ട്ടി​ലെ ടെ​റ​സി​ൽ അ​ടു​ക്കി​വെ​ച്ച േഗ്രാ​ബാ​ഗു​ക​ൾ ചൂ​ണ്ടി ബീന ജി. നായർ വി​വ​രി​ച്ചു.

നി​ര​നി​ര​യാ​യി അ​ടു​ക്കി​വെ​ച്ച േഗ്രാ​ബാ​ഗു​ക​ളി​ൽ ഒ​രു ഭാ​ഗം നി​റ​യെ പ​ല​ത​രം വ​ഴു​ത​ന​ക​ൾ. മ​റ്റൊ​രു ഭാ​ഗ​ത്ത് ത​ക്കാ​ളി​ച്ചെ​ടി​ക​ൾ. ചീ​ര​യും മു​ള​കും വെ​ണ്ട​യും കാ​ന്താ​രി​യും മ​റ്റ​നേ​കം മു​ള​കു​ത​ര​ങ്ങ​ളും. ഇ​ഞ്ചി​യും മ​ഞ്ഞ​ളും വ​രെ നി​റ​ഞ്ഞ േഗ്രാ​ബാ​ഗു​ക​ൾ. ടെ​റ​സി​ലെ പാ​ര​പ്പ​റ്റി​ൽ​വെ​ച്ച േഗ്രാ​ബാ​ഗു​ക​ളി​ൽ കു​റ്റി​ച്ചെ​ടി കു​രു​മു​ള​ക്. താ​ഴെ ഇ​ത്തി​രി മു​റ്റ​ത്ത് പ​ട​ർ​ന്നു​ക​യ​റി​യ കോ​വ​ലും വ​ള്ളി​ച്ചീ​ര​യും. റെ​ഡ്​ ലേഡി പ​പ്പാ​യ, നി​റ​യെ കാ​യ്ച്ച് പു​ളി​പ്പ​ൻ ഓ​റ​ഞ്ച്, പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റി​ൽ വ​ള​രു​ന്ന കാ​ച്ചി​ലും ചേ​മ്പും തു​ട​ങ്ങി കാ​ണാ​ൻ കൗ​തു​കം ഏ​റെ. ഇ​തൊ​ക്കെ ക​ണ്ട് ഏ​തൊ​രു മ​ല​യാ​ളി​യെ​യും​പോ​ലെ ആ​ദ്യം ന​മ്മ​ൾ ചോ​ദി​ക്കും: ‘‘ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി ലാ​ഭ​ക​ര​മാ​ണോ?’’ അ​തി​ന് ബീ​ന ജി. ​നാ​യ​രു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ: ‘‘ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ​നി​ന്ന് വ​രു​മാ​നം എന്നത്​ ഇ​പ്പോ​ഴും ഞാ​ൻ കാ​ണു​ന്നി​ല്ല. അ​ങ്ങ​നെ വേ​ണ​മെ​ങ്കി​ൽ ഒ​ന്നോ ര​ണ്ടോ വി​ള​ക​ളി​ൽ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്ത് അ​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. അ​പ്പോ​ൾ അ​ത് ലാ​ഭ​ക​രം​ത​ന്നെ​യാ​കും. ജൈ​വ പ​ച്ച​ക്ക​റി​ക​ൾ തേ​ടി എെ​ൻ​റ അ​ടു​ത്ത് എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും ഉ​ള്ള​വ​ർ നേര​േത്ത അ​റി​യി​ച്ച് പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങി പോ​കു​ന്നു. ലാ​ഭ​ത്തേ​ക്കാ​ളു​പ​രി കൃ​ഷി ന​ൽ​കു​ന്ന ഒ​രു പോ​സി​റ്റി​വ് എ​ന​ർ​ജി ഉ​ണ്ട്. വീ​ട്ടി​ൽ ക​ഴി​യു​ന്ന സ്​​ത്രീ​ക​ൾ​ക്ക് അ​ത് ഏ​റെ സ​ന്തോ​ഷം പ​ക​രും.’’

വി​ള​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ര​നി​ര​യാ​യി േഗ്രാ​ബാ​ഗു​ക​ളി​ൽ കു​റ്റി​മു​ല്ല​ക​ൾ പൂ​വി​ട്ടു​നി​ൽ​ക്കു​ന്നു. അ​തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഈ ​വീ​ട്ടു​ക​ർ​ഷ​ക വി​വ​രി​ച്ച​ത് മ​റ്റൊ​രു കാ​ര്യം: ‘‘മു​ല്ല​പ്പൂ​വു​ക​ൾ പ​ര​ത്തു​ന്ന സു​ഗ​ന്ധം ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രും. അ​ത് ന​മ്മ​ൾ അ​റി​യാ​തെ​ത​ന്നെ കൃ​ഷി​യി​ട​ത്തി​ൽ കൂ​ടു​ത​ൽ നേ​രം നി​ർ​ത്തും. കൃ​ഷി കാ​ണാ​ൻ ഇ​വി​ടെ എ​ത്തു​ന്ന​വ​ർക്ക് ആ​ക​ർ​ഷ​ക​മാ​യി തോ​ന്നാ​നാ​ണ് ത​റ​യി​ൽ ചു​വ​പ്പ് പെ​യി​ൻ​റ് അ​ടി​ച്ച​ത്. കൂ​ടാ​തെ ചു​വ​പ്പ് നി​റം കീ​ട​ങ്ങ​ളെ അ​ക​റ്റു​ക​യും ചെ​യ്യും.’’

beena g nair
കിണറി​​െൻറ ചുറ്റുമതിൽ പോലും ബീനക്ക്​ കൃഷിയിടമാണ്​
 


വീ​ട്ടി​ൽ ചെ​റി​യൊ​രു വെ​യ്മെ​ഷീ​ൻ വാ​ങ്ങി​വെ​ച്ച് അ​തി​ലാ​ണ് ബീ​ന പ​ച്ച​ക്ക​റി​ക​ൾ തൂ​ക്കി ക​വ​റി​ൽ നി​റ​ക്കു​ന്ന​ത്. ‘‘അ​ര​ക്കി​ലോ ത​ക്കാ​ളി അ​ല്ലെ​ങ്കി​ൽ വെ​ണ്ട എ​ന്ന രീ​തി​യി​ൽ ന​ൽ​കാ​ൻ ഉ​ണ്ടാ​കി​ല്ല. പ​ക​രം കു​റ​ച്ചു ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, പു​തീ​ന​യി​ല, വേ​പ്പി​ല ഒ​ക്കെ ചേ​ർ​ത്താ​ണ് ഒ​രു പാ​ക്ക​റ്റി​ൽ നി​റ​ക്കു​ക. ഒ​രു വീ​ട്ടി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് തി​ക​യും ഒ​രു പാ​ക്ക​റ്റ്, അ​ത് കി​ട്ടു​ന്ന​വ​ർ​ക്ക് ലാ​ഭം​ത​ന്നെ. എ​നി​ക്ക് അ​തി​ലൂ​ടെ കി​ട്ടു​ന്ന 50 രൂ​പയാക​െട്ട ഒരു ഉൗ​ർ​ജം​കൂ​ടി​യാ​കും. ചി​ല​പ്പോ​ൾ ചി​ല​ർ അ​തൊ​ന്ന് നു​റു​ക്കി​ത്ത​രു​മോ എ​ന്നു​കൂ​ടി ചോ​ദി​ക്കും. ഞാ​ൻ നു​റു​ക്കി കൊ​ടു​ക്കും. അ​തി​ന് 10 രൂ​പകൂ​ടി ചാ​ർ​ജ് ചെ​യ്യും’’ –ചി​രി​യോ​ടെ അ​വ​രു​ടെ മ​റു​പ​ടി. ഒ​രു​പാ​ട് റെ​സി​ഡ​ൻ​റ്സ്​ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ക്ലാ​സ്​ എ​ടു​ക്കു​ന്നു​ണ്ട് ബീ​ന. സ്​​ത്രീ​ക​ളെ ജൈ​വ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ക്ലാ​സു​ക​ൾ. വെ​റു​തെ പോ​കു​ന്ന സ​മ​യം വി​നി​യോ​ഗി​ച്ചാ​ൽ സ്വ​ന്തം കു​ടും​ബ​ത്തി​ന്​ വി​ഷ​ര​ഹി​ത ആ​ഹാ​രം ല​ഭി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല, രോ​ഗ​ങ്ങ​ളും കു​റ​യു​മെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. സ്​​ത്രീ​ക​ളു​ടെ പലതരം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കൃ​ഷി​യി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കാം. പോ​സി​റ്റി​വ് എ​ന​ർ​ജി​യാ​ണ് കൃ​ഷി പ​ക​രു​ക. വി​വാ​ഹ​മോ​ച​ന​ത്തിെ​ൻ​റ വ​ക്കി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കുപോ​ലും ഈ ​ക്ലാ​സു​ക​ൾ ഗു​ണം ചെ​യ്യാ​റു​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ഓ​ഫി​സി​ലും കു​ടും​ബ​വൃ​ത്ത​ത്തി​ലും സൽക്കാരങ്ങൾക്ക്​ ഭക്ഷണം തയാറാക്കി നൽകാറുമുണ്ട്​ ബീന. ‘‘ജൈ​വ പ​ച്ച​ക്ക​റി​യും വീ​ട്ടി​ൽ​ത​ന്നെ ഉ​ണ്ടാ​ക്കു​ന്ന ക​റി​പ്പൊ​ടി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഓ​ർ​ഡ​റു​ക​ൾ ഏ​റെ​യാ​ണ്. ബ​സി​ലോ വി​വാ​ഹ​വീ​ടു​ക​ളി​ലോ ഒക്കെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ണി​ൽ കൃ​ഷി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കും. അ​വ​രി​ൽ ചി​ല​ർ അ​തി​ൽ ആ​കൃ​ഷ്​​ട​രാ​യി കൃ​ഷി​യി​ലേ​ക്ക് വ​രു​ന്ന​ത് മ​റ്റൊ​രു സ​ന്തോ​ഷം. ഇ​തൊ​ക്കെ ക​ണ്ട മ​ക്ക​ൾ ചി​ല​പ്പോ​ൾ പ​റ​യും, ഈ ​അ​മ്മ​ക്ക് വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ​ന്ന്. പ​​ക്ഷേ, അ​തിെ​ൻ​റ സം​തൃ​പ്തി അ​നു​ഭ​വി​ച്ചു​ത​ന്നെ അ​റി​യ​ണം. നോ​ൺ​വെജ്​​ വീ​ട്ടി​ൽ വെ​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ച്ച​ക്ക​റി അ​ധി​ക​മാ​യാ​ൽ മ​ക്ക​ൾ ഇ​ട​പെ​ടും. പി​ന്നെ, ‘ഇ​തൊ​ക്കെ ക​ള​ഞ്ഞി​ട്ട് ചി​ക്ക​ൻ, മീ​ൻ കൃ​ഷി തു​ട​ങ്ങി​ക്കൂ​ടെ’​യെ​ന്ന് വ​ഴ​ക്കാ​കും’’ ^ബീന പറയുന്നു. ഭർത്താവ്​ നാരായണപിള്ള ദു​ൈബയിൽ ഒരു കമ്പനിയിൽ കാൻറീൻ നടത്തുകയാണ്​. രണ്ട്​ മക്കൾ. മകൾ ഗാഥ അങ്കമാലി ഫിസാറ്റിലും മകൻ ഗൗതം പത്താം ക്ലാസിലും വിദ്യാർഥികളാണ്​. 

ഫേസ്ബുക്കിലും സജീവം
ഫേ​സ്​​ബു​ക്കി​ൽ 12 കൃ​ഷി ഗ്രൂ​പ്പു​ക​ളി​ൽ സജീവമാണ്​ ബീന. എ​ല്ലാ ദി​വ​സ​വും വി​ള​വു​ക​ളുടെ ഫോ​ട്ടോ പോസ്​റ്റ്​ ചെയ്യുന്നു. ഇ​ത്ര പ​ച്ച​ക്ക​റി​ക​ൾ വി​ൽ​ക്കാ​നു​ണ്ട് എ​ന്നും ചേ​ർ​ക്കും. ഒ​രു സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​യാ​ണ് ഫേ​സ്​​ബു​ക്കി​ലെ ഇ​ട​പെ​ട​ലു​ക​ളെ അവർ ക​രു​തു​ന്ന​ത്. പരമാവധി സ്​​ത്രീ​ക​ളെ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​ള​ർ​ഫു​ൾ ആ​ണെ​ങ്കി​ലേ ന​മ്മ​ൾ കേ​ര​ളീ​യ​രു​ടെ മ​ന​സ്സി​ലേ​ക്ക് എ​ന്തെ​ങ്കി​ലും ക​യ​റൂ എന്നാണ്​ ബീന പറയുന്നത്​. ഓ​ൺ​ലൈ​നി​ൽ കൃ​ഷി സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കു​ന്നുണ്ട്​.

ബെഡ്റൂമിലെ കൂണ്‍കൃഷി
വീ​ടിെ​ൻ​റ ര​ണ്ടാം​നി​ല​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ബെ​ഡ്റൂ​മി​ലാ​ണ് കൂ​ൺ കൃ​ഷി. മൊ​ട്ട കൂ​ണും ചി​പ്പി കൂ​ണും തൂ​ക്കി​യി​ട്ട കൂ​ടു​ക​ളി​ൽ കൃ​ഷി​ചെ​യ്യു​ന്നു. തി​ക​ച്ചും ജൈ​വ​രീ​തി​യി​ൽ ചെ​യ്യു​ന്ന കൂ​ൺ കൃ​ഷി​ക്ക് കൂ​ടൊ​രു​ക്കു​ന്ന​ത് മു​ത​ൽ സ്വ​ന്ത​മാ​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശ്ര​മ​മാ​ണ് കൂ​ടൊ​രു​ക്കാ​ൻ വേ​ണ്ട​ത്. ഒ​രു കൂ​ടി​ന് മൂ​ന്നു മു​ടി ​വ​യ​​്​​ക്കോ​ൽ വേ​ണം. 60 കൂ​ടു​ക​ൾ വ​രെ ഉ​ണ്ടാ​ക്കും. ഇ​ത്ര​യും വ​യ​​്​​ക്കോ​ൽ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തി​ട്ടും. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ വെ​ള്ള​ത്തി​ൽ ഇ​ട്ടാ​ൽ 12 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് അ​തെ​ടു​ക്കും. എ​ന്നി​ട്ട് പു​തി​യ വെ​ള്ളം ഒ​ഴി​ച്ച് വ​യ​​്​​ക്കോ​ൽ പു​ഴു​ങ്ങി​യെ​ടു​ക്കും. തുടർന്ന്​ ഡെറ്റോ​ൾ ഒ​ഴി​ച്ച് തു​ട​ച്ചെ​ടു​ത്ത അ​ണു​മു​ക്ത​മാ​ക്കി​യ ത​റ​യി​ൽ വി​ട​ർ​ത്തി​യി​ട്ട് വ​യ​​്​​ക്കോ​ൽ ഉ​ണ​ക്കും. അ​ത് ചു​റ്റി​യെ​ടു​ത്താ​ണ് കൂ​ൺ കൃ​ഷി​ക്ക് ക​വ​ർ ഒ​രു​ക്കു​ന്ന​ത്. ഒ​രു പാ​ക്ക​റ്റ് കൂ​ൺ വി​ത്ത് കാ​ക്ക​നാ​ട് വി.​എ​ഫ്.​പി.​സി.​കെ​യി​ൽ 35 രൂ​പ​ക്ക് കി​ട്ടും. ഒ​രു കി​റ്റി​ൽ പാ​കി​യാ​ൽ ഏ​ക​ദേ​ശം ര​ണ്ട​ര കി​ലോ കൂ​ൺ വി​ള​വെ​ടു​ക്കാം. 200 ഗ്രാം 65 ​രൂ​പ​ക്ക് എ​ങ്കി​ലും ഈ ​വി​ള​വ് വി​ൽ​ക്കാം. അ​തി​ൽ കൂ​ടു​ത​ൽ നൽകി വാ​ങ്ങാ​ൻ ആ​ളു​ണ്ട്. മാ​ർ​ക്ക​റ്റി​ൽ വാങ്ങാൻ കിട്ടുന്ന പല കൂണും വിഷമയമായ ദ്രാവകങ്ങൾ തളിച്ച്​ അണുമുക്​തമാക്കിയ വയ്​ക്കോലിലാണ്​ ഉണ്ടാക്കുന്നതെന്നും അവർ പറയുന്നു.  

beena g nair
ബീന ജി. നായർ ​െടറസിലെ പച്ചക്കറിത്തോട്ടത്തിൽ
 


ടെറസ് കൃഷിക്ക് ബീന ട്രിക്സ്

  • എ​ത്ര​ഭാ​രം വീ​ടി​ന് താ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. 
  • േഗ്രാ​ബാ​ഗു​ക​ളി​ൽ എ​ന്നും വെ​ള്ളം ഒ​ഴി​ക്ക​ണം. ന​ല്ല മ​ഴ​യു​ള്ള ദി​വ​സം മാ​ത്രം ഒ​ഴി​ക്കേ​ണ്ട. മ​ണ്ണി​ലെ കൃ​ഷി​ക്ക് മ​ഴ പെ​യ്താ​ൽ 10 ദി​വ​സം പി​ന്നെ നോ​ക്കേ​ണ്ട. പ​േ​ക്ഷ, േഗ്രാ​ബാ​ഗി​ൽ മ​ഴ​യി​ൽ കാ​ര്യ​മാ​യി വെ​ള്ളം ക​യ​റു​ന്നി​ല്ല. വെ​ള്ളം ത​ട്ടി പു​റ​ത്തേ​ക്ക് പോ​കും.
  • ഒ​ത്തി​രി വ​ള​വും വെ​ള്ള​വും വേ​ണ്ട. മി​ത​മാ​യി​ട്ട് മ​തി. വെ​ള്ളം അ​ധി​കം ഒ​ഴി​ച്ചാ​ൽ വ​ളം ഒ​ലി​ച്ചു​പോ​കും. ന​മ്മ​ൾ കൊ​ടു​ക്കു​ന്ന വ​ള​വും വെ​ള്ള​വും മാ​ത്ര​മേ ചെ​ടി​ക്ക് കി​ട്ടു​ന്നു​ള്ളൂ. ഭൂ​മി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ല. 
  • എ​ല്ലാ ദി​വ​സ​വും ചെ​ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണം. കീ​ട​ങ്ങ​ളെ അ​ക​റ്റ​ണം. കേ​ടാ​യ ഇ​ല​ക​ൾ പി​ഴു​തു​ക​ള​യ​ണം.
  • നാ​ലി​ല പ്രാ​യ​മാ​യി തു​ട​ങ്ങി​യാ​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ പു​ക​യി​ല ക​ഷാ​യം സ്​േ​പ്ര ചെ​യ്യ​ണം. ചെ​ടി​ക്ക് അ​സു​ഖം വ​ന്നി​ട്ട് ചി​കി​ത്സി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​കി​ല്ല.
  • വി​ള​വ് പാ​ക​മാ​യാ​ൽ ഉ​ട​ൻ പ​റി​ക്ക​ണം. അ​തിെ​ൻറ ഭം​ഗി ക​ണ്ട് നി​ല​നി​ർ​ത്തു​ന്ന​ത് ചെ​ടി​ക്ക് കേ​ടാ​ണ്.
  • പോ​ളി​ഹൗ​സ്​ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വീ​ട്ടി​ലെ കൃ​ഷി​ക്കാ​യി വ​ൻ​തു​ക മു​ട​ക്കേ​ണ്ട. പ​ര​മാ​വ​ധി ചെ​ല​വു​കു​റ​ച്ച് കൃ​ഷി മ​തി.
  • കൃ​ഷി ആ​രം​ഭി​ക്കും​മു​മ്പ് മേ​ൽ​ക്കൂ​ര വാ​ട്ട​ർ​പ്രൂ​ഫ് ചെ​യ്യുന്നത്​ നല്ലതാണ്​. കൂടാതെ എ​ല്ലാ കൊ​ല്ല​വും മ​ഴ​ക്കു മു​മ്പ് ടെ​റാ​കോ​ട്ട റെ​ഡ് പെ​യി​ൻ​റ് അ​ടി​ക്കുകയുമാകാം. കൃ​ഷി​ചെ​യ്തി​ട്ട് വീ​ടി​ന് ദോ​ഷം വ​ര​രു​ത​ല്ലോ.

പുകയില കഷായം വീട്ടില്‍ തന്നെ
പു​ക​യി​ല​ക്ക് വ​ലി​യ വി​ല​യാ​യ​തി​നാ​ൽ അ​തിെ​ൻ​റ ഞെ​ട്ട് മാ​ത്ര​മാ​യി വാ​ങ്ങാ​ൻ കി​ട്ടും. അ​ത് വെ​ള്ള​ത്തി​ൽ 24 മ​ണി​ക്കൂ​ർ കു​തി​ർ​ത്തി​യി​ടണം. എ​ന്നി​ട്ട് അ​മ്മി​ക്ക​ല്ലി​ൽ​വെ​ച്ച് ഇ​ടി​ച്ചെടുക്കാം. വീ​ണ്ടും കു​റ​ച്ചു​നേ​രം വെ​ള്ള​ത്തി​ൽ ഇ​ട്ട് അ​തിെ​ൻ​റ സ​ത്ത ന​ന്നാ​യി പി​ഴി​ഞ്ഞെ​ടു​ക്കുക. ര​ണ്ടു കി​ലോ​യാ​ണ് പു​ക​യി​ല ഞെ​ട്ട് വാ​ങ്ങി​യ​തെ​ങ്കി​ൽ ഒ​രു ക​ട്ട ബാ​ർ​സോ​പ്പ് ചെ​റു​താ​ക്കി അ​രി​ഞ്ഞ് അ​തി​ൽ ചേ​ർ​ക്കാം. കു​റെ നേ​രം ക​ഴി​ഞ്ഞ് കൈ​യി​ൽ ഗ്ലൗ​സി​ട്ട് വീ​ണ്ടും പി​ഴി​ഞ്ഞ് എ​ടു​ക്ക​ണം. തു​ട​ർ​ന്ന് കു​റ​ച്ച് കാ​ന്താ​രി​യും വെ​ളു​ത്തു​ള്ളി​യും മി​ക്സി​യി​ൽ അ​ടി​ച്ച് അ​തും ചേ​ർ​ക്കു​ക. എ​ന്നി​ട്ട് തു​ണി​യി​ൽ അ​രി​ച്ചെ​ടു​ക്ക​ണം. വെ​യി​ല​ത്തു​വെ​ച്ച് ഉ​ണ​ക്കി​യെ​ടു​ത്ത എ​യ​ർ​ടൈ​റ്റാ​യ കു​പ്പി​യി​ലേ​ക്ക് ഈ ​മി​ശ്രി​തം നി​റ​ച്ചു സൂ​ക്ഷി​ക്ക​ണം. കു​പ്പി​യി​ൽ വെ​ള്ള​ത്തിെ​ൻ​റ അം​ശ​മു​ണ്ടെ​ങ്കി​ൽ പൂ​പ്പ​ൽ വ​രും. ഈ ​മി​ശ്രി​തം ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് 10 മി​ല്ലി​ലി​റ്റ​ർ എ​ന്ന തോ​തി​ൽ ല​യി​പ്പി​ച്ച് കു​റ​ച്ച് വേ​പ്പെ​ണ്ണ​യും ചേ​ർ​ത്ത് ന​ന്നാ​യി കു​ലു​ക്കി ചെ​ടി​ക​ളി​ൽ അ​ടി​ച്ചാ​ൽ പി​ന്നെ കീ​ട​ങ്ങ​ൾ ആ​ക്ര​മി​ക്കി​ല്ല. 

വളം തേടി ഓടേണ്ട
വ​ളം വീ​ട്ടി​ൽ​ത​ന്നെ ഉ​ണ്ടാ​ക്കാം. അ​തി​ന് ബ​യോ​ഗ്യാ​സ്​ പ്ലാ​ൻ​റ് വേ​ണ​മെ​ന്നു​മി​ല്ല. ഒ​രു ചെ​റി​യ ഡ​പ്പ വാ​ങ്ങി അ​തിെ​ൻ​റ അ​ടി​യി​ൽ ഒ​രു ടാ​പ്പ് പി​ടി​പ്പി​ച്ചാ​ൽ മ​തി. വീ​ട്ടി​ലെ പ​ച്ച​ക്ക​റി, മീ​ൻ, ക​ഞ്ഞി​വെ​ള്ളം തു​ട​ങ്ങി​യ​ വേ​സ്​​റ്റുകളെ​ല്ലാം അ​തി​ൽ ഒ​ഴി​ക്കു​ക. അ​തെ​ല്ലാം അ​ഴു​കി വെ​ള്ളം തു​ള്ളി​തു​ള്ളി​യാ​യി ടാ​പ്പി​ൽ​കൂ​ടി വ​രും. ആ ​തു​ള്ളി​വെ​ള്ളം മി​ക​ച്ച വ​ള​മാ​ണ്. വീ​ര്യം​കൂ​ടി​യ വ​ള​മാ​യ​തി​നാ​ൽ ല​യി​പ്പി​ച്ച് വേ​ണം ചെ​ടി​ക്ക് ഒ​ഴി​ച്ചു​കൊ​ടു​ക്കാ​ൻ. സ്ല​റി പ​ത്തി​ര​ട്ടി വെ​ള്ളം ചേ​ർ​ത്താ​ണ് ഒ​ഴി​ക്കു​ന്ന​ത്.

ഗ്രോബാഗുകള്‍ തയാറാക്കുന്നത്
േഗ്രാ​ബാ​ഗു​ക​ൾ 10–20 രൂ​പ​ക്ക് ക​ട​ക​ളി​ൽ ല​ഭി​ക്കും. 5:3:3:1 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് ബാ​ഗു​ക​ൾ നി​റ​ക്കു​ന്ന​ത്. (5 എ​ന്ന​ത് മ​ണ്ണ്, ആ​ദ്യ 3–ച​കി​രി​ച്ചോ​റ്, അ​ടു​ത്ത 3–ചാ​ണ​കം, 1 എ​ന്ന​ത് പ​കു​തി വേ​പ്പി​ൻ​പി​ണ്ണാ​ക്കും പ​കു​തി എ​ല്ലു​പൊ​ടി​യും). കാ​ലാ​വ​സ്​​ഥ​ക്ക് അ​നു​സ​രി​ച്ച് വേ​പ്പി​ൻ​പി​ണ്ണാ​ക്കിെ​ൻ​റ അ​ള​വ് കു​റ​ക്കു​ക​യും കൂ​ട്ടു​ക​യും ചെ​യ്യാം. കാ​ര​ണം വേ​പ്പി​ൻ​പി​ണ്ണാ​ക്ക് വ​ലി​യ ചൂ​ടാ​ണ്. ചൂ​ടു​കാ​ല​ത്താ​ണ് ബാ​ഗ് നി​റ​ക്കു​ന്ന​തെ​ങ്കി​ൽ അ​തിെ​ൻ​റ അ​ള​വ് കു​റ​ക്ക​ണം. ഓ​രോ വി​ള​വ് ക​ഴി​യു​മ്പോ​ഴും ബാ​ഗു​ക​ൾ റീ​മി​ക്സ്​ ചെ​യ്യണം. മ​ണ്ണി​ൽ കു​റ​ച്ചു കു​മ്മാ​യം ക​ല​ർ​ത്തി നാ​ലു​ദി​വ​സം വെ​യി​ല​ത്ത് വെ​ക്കണം. അ​തി​നു​ശേ​ഷം വേ​പ്പി​ൻ​പി​ണ്ണാ​ക്കും ക​പ്പ​ല​ണ്ടി കൊ​പ്ര​യും കു​റ​ച്ചു എ​ല്ലു​പൊ​ടി​യും ചേ​ർ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanskrit universityAgriculture NewsBeena G NairHouse FarmerComputer AssistantManjapraAngamaly
News Summary - House Farmer and Sanskrit University Computer Assistant Beena G Nair in Manjapra, Angamaly -Agriculture News
Next Story