മരച്ചീനി കൃഷിയിൽ നേട്ടവുമായി അന്തർ സംസ്ഥാന തൊഴിലാളി
text_fieldsമാന്നാർ: മലയാളികളുടെ ഇഷ്ടവിഭവമായ മരച്ചീനി (കപ്പ) കൃഷിയിൽ അന്തർസംസ്ഥാന തൊഴിലാളിയുടെ പരിലാളനത്തിൽ വിളവെടുത്തപ്പോൾ അഞ്ചരയടി നീളം. സംസ്ഥാന പാതയിൽ, മാന്നാർ കുറ്റിയിൽമുക്കിലുള്ള ലോക്കൽ കിച്ചൺ റസ്റ്റാറൻറിലെ കൊൽക്കത്ത സ്വദേശിയായ അജിമുദ്ദീനാണ് (23) ഒരാൾപൊക്കമുള്ള മരച്ചീനി വിളവെടുത്തത്.
ലോക്ഡൗൺമൂലം സ്ഥാപനം അടച്ചിടപ്പെട്ടപ്പോൾ ജോലിയില്ലാത്ത അവസ്ഥയായി. പണി ചെയ്യാതെ വെറുതെയിരിക്കുകയെന്നത് വളരെയധികം മനസ്സിനു മുരടിപ്പായി അനുഭവപ്പെട്ടു.
സ്ഥാപന ഉടമയായ ബുധനൂർ സ്വദേശിയായ സോമൻ നൽകിയ മരച്ചീനി കമ്പുകൾ കടയുടെ സമീപത്ത് നട്ട് പരിചരിക്കുകയെന്നത് ഒരു വിനോദയായി മാറ്റി. പ്രത്യേക വളമൊന്നും ഉപയോഗിക്കാതെ സ്ഥിരമായി വെള്ളം ഒഴിച്ച് കൊടുക്കുക മാത്രമായിരുന്നു ചെയ്തതെന്ന് അജിം പറയുന്നു.
14 കിലോ തൂക്കമുണ്ട് ഒരു മരച്ചീനിക്ക്. മറ്റുള്ളവ സാധാരണ വലിപ്പത്തിലുള്ളവയായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി കേരളത്തിൽ പലയിടങ്ങളിൽ ജോലി ചെയ്ത അജിം രണ്ടുവർഷമായി മാന്നാറിൽ അറേബ്യൻ വിഭവങ്ങളുടെ പാചകക്കാരനായി എത്തിയിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.