ഇത് നീളൻ മരത്തടിയല്ല, അസ്സൽ മരച്ചീനി
text_fieldsചെങ്ങന്നൂർ: പാട്ടത്തിനെടുത്ത കരഭൂമിയിൽ കൃഷിയിറക്കിയ ജയന് വിളവെടുത്തപ്പോൾ ലഭിച്ചത് മകനേക്കാൾ നീളമുള്ള മരച്ചീനി. ചെന്നിത്തല- പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പോച്ചത്തറയിൽ വീട്ടിൽ ജയന് തൻെറ കൃഷിയിടത്തിലെ വിളവെടുപ്പിൽ ലഭിച്ചതാണ് 4.5 അടി നീളമുള്ള മരച്ചീനി. കോലൻ വേളാങ്കണ്ണി എന്ന ഇനത്തിലുള്ള മരച്ചീനി വിഭാഗമാണിത്.
കഴിഞ്ഞ അഞ്ചു വർഷമായി തെക്കേവഴി വീട്ടിൽ പ്രസന്ന ടീച്ചറുടെ 80 സെൻറ് വസ്തു പാട്ടത്തിനെടുത്താണ് മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ, ചീര എന്നിവ കൃഷി ചെയ്തു വരുന്നത്. വർഷം മുഴുവൻ ഓരോ ഇനങ്ങൾ മാറിയാണ് കൃഷി.
മാതാപിതാക്കൾക്ക് കൃഷിയോടുള്ള താൽപര്യമാണ് സ്പ്രേ പെയിൻററായ ജയനേയും നന്നേ ചെറുപ്പം മുതൽ കാർഷിക രംഗത്തേക്ക് ഇറങ്ങുവാൻ പ്രേരിപ്പിച്ചത്. 2018ലെ മഹാപ്രളയത്തിൽ എല്ലാ കൃഷികളും നശിച്ചിട്ടും കാർഷിക വൃത്തിയോടുള്ള അടങ്ങാത്ത ആഭിനിവേശമാണ് കൃഷിയിൽ വീണ്ടും സജീവമാവാൻ ജയന് പ്രേരണയായത്. ഭാര്യ രാജി മോളും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ അതുല്യയും കൃഷിയിൽ ജയന് പൂർണ പിന്തുണയേകി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.