അഭിമന്യു വെറുതെയല്ല കർഷക പ്രതിഭ പുരസ്ക്കാരം നേടിയത്..
text_fieldsസംസ്ഥാന സർക്കാറിെൻറ മികച്ച വിദ്യാർഥികർഷകനുള്ള കർഷകപ്രതിഭ (ഹയർ സെക്കൻഡറി) പുരസ്കാരം നേടിയ പ്രതിഭയാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം.എസ്. അഭിമന്യു. അധ്യാപകനായി വിരമിച്ച തൃശൂർ പുന്നയൂർകുളം ചെറായി മാമ്പറ്റ് വീട്ടിൽ സിദ്ധാർഥൻ കൃഷിയെ നെഞ്ചോടു ചേർത്ത കർഷകനാണ്. ഇദ്ദേഹത്തിെൻറ മകനാണ് അഭിമന്യു. ഈ കാർഷിക പാരമ്പര്യം പിന്തുടരുകയാണ് ചെറുപ്പകാലം മുതൽ അച്ഛനൊപ്പം കാർഷിക വേലകൾ ചെയ്തുതുടങ്ങിയ അഭിമന്യു. നെല്ലും പച്ചക്കറിയും ജൈവകൃഷിയാണ്. ഒന്നര ഏക്കറിലാണ് സമ്മിശ്ര കൃഷി.
വീടിനോടു ചേർന്നുള്ള 62 സെൻറിൽ തക്കാളി, കാബേജ്, കോളിഫ്ലവർ, പയർ, കാരറ്റ്, കോവയ്ക്ക, മത്തൻ, ചീര, പച്ചമുളക്, വെണ്ട തുടങ്ങിയവ കൃഷി ചെയ്ത് വീട്ടിലെ ആവശ്യത്തിന് എടുത്ത് ബാക്കി വിൽക്കുന്നു. കോഴി, താറാവ്, തേനീച്ച, ആറു പശുക്കൾ എന്നിവയുണ്ട്. മൂന്ന് ടാങ്കുകളിലായി മുന്നൂറോളം മത്സ്യങ്ങളെ വളർത്തുന്നു. കൂടാതെ ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗങ്ങൾ തുടങ്ങിയവയുമുണ്ട്.
നിലമൊരുക്കൽ മുതൽ കൊയ്ത്തു വരെ യന്ത്രമാണ് ചെയ്യുന്നത്. കാർഷിക മേഖലയിലെ സമഗ്രമായ അറിവും പഠന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് നൽകുന്ന കർഷക പ്രതിഭ പുരസ്കാരം 25,000 രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങിയതാണ്. കെ.എസ്.ഇ.ബി കുന്നംകുളം ഡിവിഷനിൽ സൂപ്രണ്ടായി ജോലിചെയ്യുന്ന അമ്മ പ്രീതയും സഹോദരി അനഘയും കൃഷിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
മനു രത്ന നെല്ല് പുഴുങ്ങി കുത്തി തവിടുകളയാതെ കഞ്ഞിക്കും ചോറിനും ഉപയോഗിക്കുന്നു. നെല്ലിൽനിന്ന് അവിലുണ്ടാക്കി വിറ്റ് വരുമാനം നേടുന്നു. ഒരു വർഷം വീട്ടിലേക്കുള്ള നെല്ല് സ്വന്തമായി വിളയിക്കുന്നു. കൂവ, കപ്പ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ കൃഷിയുമുണ്ട്. കുട്ടാടൻ പാടത്ത് മനു രത്ന നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞ് പിന്നീട് കൃഷി ഇറക്കിയിട്ടില്ല. വർഷം ഒരു തവണ മകര മാസത്തിൽ കൊയ്യുന്ന നെല്ലാണ് കഴിഞ്ഞ തവണ കൃഷി ചെയ്തത്. പുന്നയൂർകുളം കൃഷിഭവൻ പരിധിയിലാണ് അഭിമന്യുവിെൻറ കൃഷിയിടം. ഫോൺ: 9447831887.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.