താമരയും ആമ്പലും വിടരും ഈ ഉദ്യാനത്തിൽ...
text_fieldsമൂവാറ്റുപുഴ: ഉദ്യാന കൃഷിയിൽ മാതൃക സൃഷ്ടിക്കുകയാണ് നീതു സുനീഷ്. ആമ്പലിനോടും താമരയോടും ഏറെ ഇഷ്ടമുള്ള മൂവാറ്റുപുഴ സ്വദേശിനി നീതു സുനീഷ് കോവിഡ് കാലത്താണ് പുത്തന്സംരംഭത്തിന് തുടക്കം കുറിച്ചത്. ഹൈബ്രിഡ് ഇനം താമരകള്‍ കൊണ്ടുവന്ന് മുറ്റത്തും മട്ടുപ്പാവിലും വളര്‍ത്തി.
ജലസസ്യങ്ങളുടെ വളര്‍ത്തല്‍ ആദായകരമാണെന്ന് മനസ്സിലാക്കിയ നീതു നവമാധ്യമങ്ങളിലൂടെ വിപണനം ആരംഭിച്ചു.
ആത്മസമര്‍പ്പണവും കഠിനാധ്വാനവും വഴി രണ്ടു വര്‍ഷത്തിന് ഇടയില്‍ ഈ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി.
നൂറിലധികം ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിെൻറ പക്കലുണ്ട്. ലേഡിബിങ്ലി, റെഡ് പിയോനി, പിങ്ക് ക്ലൗഡ്, ബുദ്ധ സീറ്റ്: അമിരികമെലിയ, ലിറ്റില്‍ റെയിന്‍, മിറക്കിള്സ്നോവെറ്റ്, പീക് ഓഫ് പിങ്ക് തുടങ്ങി അപൂര്‍വ ഇനം ജലറാണികള്‍ കൈവശമുണ്ട്.
താമരയുടെയും ആമ്പലിെൻറയും കിഴങ്ങുകളുടെ വിപണനം നല്ല നിലയില്‍ നടക്കുന്നുണ്ട്. 500 മുതല്‍ 15,000 രൂപവരെ വിലവരുന്ന ജലസസ്യങ്ങളുടെ ശേഖരമാണ് നീതുവിനുള്ളത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് യുവതീയുവാക്കള്‍ക്ക് ഈ മേഖല വരുമാനത്തിന് വഴിതുറക്കുമെന്ന് നീതു പറയുന്നു. മൂവാറ്റുപുഴ വരകുകാലായില്‍ വിജയെൻറയും ലീലയുടെയും മകളാണ്.
ഭര്‍ത്താവ് പി.എസ്. സുനീഷ് പശ്ചിമബംഗാള്‍ നാഷനല്‍ ഹൈേഡ്രാ ഇലക്ട്രിക് പവര്‍ കോര്പറേഷന് ജീവനക്കാരനാണ്. മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സിക്ക് സമീപമുള്ള കൃഷിയിടം നിരവധി പേരാണ് സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.