ടെറസിലെ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് മുകേഷ്
text_fieldsനന്മണ്ട: മികച്ച ടെറസ് കൃഷിക്കുള്ള നന്മണ്ട കൃഷിഭവൻ അവാർഡ് നേടിയ മുകേഷ് പുളിയനക്കണ്ടി കൃഷിയുടെ ബാലപാഠം അഭ്യസിക്കുന്നത് മലയോരമേഖലയായ കൂരാച്ചുണ്ടിൽനിന്നാണ്. സ്നേഹഗ്രാമം റെസിഡൻസിലുള്ളവരെല്ലാം ഓണമായാലും വിഷുവായാലും പെരുന്നാളായാലും മുകേഷിന്റെ ജൈവ പച്ചക്കറി വിഭവങ്ങളെയാണ് ആശ്രയിക്കാറ്.
കൃഷി ആരംഭിച്ചിട്ട് നാലു വർഷത്തോളമായി. ടെറസിലെ കൃഷിക്ക് പലപ്പോഴും സ്ഥലപരിമിതിയാണ് പ്രശ്നം. സൂര്യപ്രകാശവും പ്രധാനമാണ്. വെള്ളരിപോലുള്ള കൃഷികൾക്ക് ചുരുങ്ങിയത് എട്ടു മണിക്കൂർ സൂര്യപ്രകാശം ലഭിക്കണം. ഇലവർഗ കൃഷികൾക്കാവട്ടെ നാലു മണിക്കൂർ തൊട്ട് ആറ് മണിക്കൂർ വരെയും ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് എന്നിവക്ക് ആറ് മണിക്കൂർ സൂര്യപ്രകാശം കിട്ടണം.
കോളി ഫ്ലവർ, കാബേജ്, വിവിധയിനം പച്ചക്കറികളായ പയർ, വെണ്ട, തക്കാളി, വഴുതന, ചീര എന്നിവ കൂടാതെ കറ്റാർവാഴ, കുറ്റിക്കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നു. സി.പി.എം കരുണാറാം ബ്രാഞ്ച് സെക്രട്ടറി കൂടിയായ മുകേഷ് പൊതുപ്രവർത്തനത്തിനിടയിലും കൃഷി തപസ്യയാക്കി മാറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.