ജൈവ പച്ചകറി കൃഷിയില്‍ നൂറുമേനി വിളയിച്ച് പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർ കെ.കെ.എസ് തങ്ങൾ
text_fieldsപരപ്പനങ്ങാടി: കറിവേപ്പിലക്കുപോലും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് വേറിട്ട കാഴ്ചയാണ് പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറായ കടലുണ്ടി കൊടക്കാട്ടകത്ത് സെയ്തലവിക്കോയ എന്ന കെ.കെ.എസ്. തങ്ങളുടെ സ്വന്തം വീടിന്‍റെ ടെറസിലെ ജൈവ പച്ചക്കറി തോട്ടം.
വിഷം കലർന്ന പച്ചക്കറികൾ പാടെ തിരസ്കരിച്ച് തങ്ങളുടെ തോട്ടത്തിൽ തക്കാളി, വെണ്ട, വഴുതന, കോവക്ക, കൈപ്പ, പയർ, കറിവേപ്പില, കോവക്ക, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി കൃഷിയിൽ നൂറുമേനിയാണ് വിളവ്.
വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥക്ക് ഇണങ്ങാത്ത സവാള, വെളുത്തുള്ളി തുടങ്ങിയവ മാത്രമെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുള്ളുവെന്നാണ് തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. വിഷരഹിത ഭക്ഷണംഎന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ് തങ്ങളും കുടുംബവും.
നൂറോളംവരുന്ന ഗ്രോബാഗിലാണ് തൈകൾ നട്ടുവളര്‍ത്തിയത്. കൂടാതെ ഒട്ടുമാവ്, പൈനാപ്പിൾ, അലങ്കാര ചെടികൾ എന്നിവയും തോട്ടത്തിനു അലങ്കാരമായി വളർന്നുനിൽപ്പുണ്ട്. പരപ്പനങ്ങാടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധിയായ ഇദ്ദേഹം വിശ്രമമില്ലാത്ത സാമൂഹിക സേവന പാതയിലാണ്.
ഇതുകാരണം കൃഷിയിൽ കൂടുതൽ സമയം ശ്രദ്ധചെലുത്താനാകുന്നില്ലെന്ന പരാതി പരിഹരിക്കുന്നത് പ്രിയപത്നി കൊയിലാണ്ടി സ്വദേശിനിയും ബാഫഖി തങ്ങളുടെ പേരമകളുമായ സുലൈഖാ ബീവിയാണ്. എല്ലാ പ്രവർത്തനങ്ങളിലും സഹായിയായി തങ്ങൾക്ക് കൂട്ടായി ബീവിയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.