സമ്മിശ്ര കൃഷിയിൽ ജനപ്രതിനിധിയുടെ വിജയഗാഥ
text_fieldsപൊഴുതന: പൊതുപ്രവർത്തനത്തോടൊപ്പം കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് മണ്ഡപത്ത് വീട്ടിൽ എം.എം. ജോസ് എന്ന ജോസേട്ടൻ. പശു, കോഴി, മുയൽ വളർത്തൽ, മത്സ്യകൃഷി, പച്ചക്കറികൃഷി തുടങ്ങിയവയാണ് അത്തിമൂല സ്വദേശിയായ ഈ പഞ്ചായത്ത് അംഗത്തിെൻറ രണ്ട് ഏക്കർ ഭൂമിയിയെ സമ്പന്നമാക്കുന്നത്.
ഒരു പതിറ്റാണ്ടായി തുടരുന്ന ഈ സമ്മിശ്ര കൃഷിരീതിയിൽ രാസവളങ്ങൾക്ക് സ്ഥാനമില്ല. മൂന്നാം തവണയും പൊഴുതന പഞ്ചായത്ത് നാലാം വാർഡ് അത്തിമൂലയിൽനിന്നുള്ള അംഗമായി തുടരുന്ന ജോസ്, മേഖലയിലെ തന്നെ മികച്ച കർഷകരിൽ ഒരാളാണ്.
പൊതുപ്രവർത്തനം കഴിഞ്ഞുള്ള ഒഴിവുവേളകളിലാണ് ജൈവ കൃഷി. കൃഷിയിടത്തിെൻറ ഒരു ഭാഗത്തെ പാറമടയിൽ വർഷങ്ങളായി മത്സ്യകൃഷി ചെയ്തുവരുന്നു. കൃഷി, ഫിഷറീസ് വകുപ്പുകളുടെ അകമഴിഞ്ഞ സഹായവുമുള്ളതായി ഇദ്ദേഹം പറയുന്നു. പിന്തുണയുമായി മക്കളായ ജോബിഷും ലിജോയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.