കൂർക്കയും കാരറ്റും പി.വി.സി പൈപ്പിനുള്ളിൽ; വർഗീസേട്ടന് കൃഷിക്ക് പ്ലാസ്റ്റിക്കും ആയുധം - വിഡിയോ
text_fieldsപുൽപള്ളി (വയനാട്): കൃഷിയിറക്കാൻ പി.വി.സി പൈപ്പും ഗ്രീൻ നെറ്റും പ്ലാസ്റ്റിക് കുപ്പിയുമെല്ലാം ധാരാളമാണെന്ന് തെളിയിക്കുകയാണ് പുൽപള്ളി ഷെഡിലുള്ള ചെറുതോട്ടിൽ വർഗീസ് എന്ന കർഷകൻ. വർഷങ്ങളായി തേൻറതായ രീതിയിൽ കൃഷി നടത്തി ശ്രദ്ധേയനാണ് ഇദ്ദേഹം. കിഴങ്ങുവർഗ വിളകളായ കൂർക്കയും കാരറ്റും പി.വി.സി പൈപ്പിനുള്ളിലാണ് വർഗീസിെൻറ വീട്ടുമുറ്റത്ത് വിളയുന്നത്. ചെറിയുള്ളിയും ബീൻസും മല്ലിയുമെല്ലാം ഇവിടെ ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നു. ജൈവരീതിയിലാണ് കൃഷി.
പൈപ്പുകൾക്ക് ദ്വാരമിട്ട് ഇതിനുള്ളിലാണ് തൈകൾ നടുന്നത്. മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാം. പാകമാകുമ്പോൾ പൈപ്പ് എടുത്തുമാറ്റി കുടഞ്ഞെടുത്താണ് കാരറ്റ് അടക്കം എടുക്കുന്നത്. പഴയ ചാക്കുകൾ, ടാർവീപ്പകൾ, േഗ്രാബാഗുകൾ എന്നിവയിലും പച്ചമുളക്, കപ്പ, ചേന, കാച്ചിൽ, പപ്പായ എന്നിങ്ങനെ വിവിധങ്ങളായ കൃഷികളും നടത്തിവരുന്നു.
വാനിലകൃഷിയിലും ഇദ്ദേഹം വിജയംകൊയ്യുകയാണ്. വീടിനു സമീപം സജ്ജമാക്കിയ ഫാംഹൗസിലാണ് നട്ടുപിടിപ്പിച്ചത്. പി.വി.സി പൈപ്പ് ചുറ്റിയാണ് ഇതിെൻറ വള്ളികൾ കയറ്റിവിട്ടത്. നിലക്കടല, ഗ്രീൻപീസ്, വലിയുള്ളി തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് കുപ്പികളിലും നട്ട് വിളവെടുത്തിട്ടുണ്ട്. വീട്ടിലേക്കുള്ള പ്രവേശനകവാടം മുതൽ വേറിട്ട കൃഷിരീതികൾ കാണാൻ കഴിയും.
കുളിമുറിയിൽനിന്നും അടുക്കളയിൽനിന്നും പുറംതള്ളുന്ന വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു. കാർഷിക മേഖലയിൽനിന്ന് പല കർഷകരും നഷ്ടക്കണക്കുകൾ പറഞ്ഞ അകലുമ്പോഴാണ് വേറിട്ട രീതിയിൽ കൃഷി നടത്തി നേട്ടംകൊയ്യുന്നത്.
ബംഗളൂരു ആസ്ഥാനമായുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വയനാട്ടിലെ ഏറ്റവും മികച്ച ജൈവകർഷകനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഭാര്യ ലീലയും മക്കളും ഇദ്ദേഹത്തെ കൃഷിയിൽ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.