പ്രിയ പഠിപ്പിക്കും, ജൈവകൃഷി പാഠവും
text_fieldsപത്തനംതിട്ട: അധ്യാപനത്തിലും ജൈവപച്ചക്കറി കൃഷിയിലും ഒരുപോലെ മാതൃകയായി പ്രിയ. നാരങ്ങാനം, കണമുക്ക് സ്ഥലങ്ങളിലെ സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നയിക്കാനായാണ് മൂക്കന്നൂർ കൈതക്കോടി കോയിക്കൽ വീട്ടിൽ പ്രിയ പി. നായർ മറ്റ് കുട്ടികൾക്കൊപ്പം അവരെയും ചേർത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. പിന്നീട് പച്ചക്കറി കൃഷിയും ഇവരുടെ ജീവിതത്തിെൻറ ഭാഗമാവുകയായിരുന്നു.
സ്കൂൾ അങ്കണത്തിലും വീട്ടുവളപ്പിലും സ്ഥലം തികയാതെ വന്നതോടെ മട്ടുപ്പാവ് കൃഷിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തി. അയിരൂർ ഗ്രാമപഞ്ചായത്ത് അംഗമായ മാതാവ് അമ്പിളിയും പിതാവ് പ്രഭാകരൻ നായരും ഭർത്താവ് ടിജു ശങ്കർ, മക്കളായ ശിവാനി, ലക്ഷ്മി, ജാനകി എന്നിവരും പിന്തുണയുമായുണ്ട്. നമ്മുടെ കാലാവസ്ഥയിൽ വളരാൻ മടിക്കുന്ന സവാള, കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, കുക്കുംബർ, പാലക് കൂടാതെ കോവൽ, തക്കാളി, വിവിധയിനം പയർ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറി ഇനങ്ങളും വിളവെടുക്കുന്നു.
പച്ചക്കറിക്ക് പുറമേ നീലക്കൊടുവേലി, ദശപുഷ്പങ്ങൾ, കന്മദം, ചെമ്പകം, ദേവതാരു, വ്യത്യസ്തയിനം തുളസിച്ചെടികൾ, ഗുലുഗുലു, സമുദ്രപ്പച്ച, നീലയ മരി, പാരിജാതം തുടങ്ങിയ അപൂർവയിനം ഔഷധസസ്യങ്ങളും വീട്ടുവളപ്പിൽ നിറഞ്ഞുനിൽക്കുന്നു. പരമ്പരാഗത കൃഷിരീതിക്കൊപ്പം ആധുനിക അറിവുകളും സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. ജൈവ കീടനാശിനികളും ജൈവവളവും മാത്രമാണ് ഉപയോഗിക്കാറുള്ളത്.
സംസ്ഥാന സർക്കാറിെൻറ മട്ടുപ്പാവ് കൃഷി വിഭാഗത്തിൽ ജില്ലതലത്തിൽ ഒന്നാം സ്ഥാനവും അയിരൂർ പഞ്ചായത്തിലെ യുവകർഷകശ്രീ അവാർഡും നേടിയ പ്രിയയുടെ പ്രയത്നത്തിെൻറ ഫലമായി നാരങ്ങാനം ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് കർഷ കോത്തമ പുരസ്കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.