മട്ടുപ്പാവിന്‍െറ മട്ടുമാറി; കാണാം വിള മത്സരം
text_fieldsമട്ടുപ്പാവില്‍ അടുക്കളത്തോട്ടമൊരുക്കിയ വീട്ടമ്മ വിളവെടുത്തത് നൂറുമേനി. തൃശൂര്‍ കരൂപ്പടന്ന തരൂപീടികയില്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ റംലയാണ് കരൂപ്പടന്ന ഹൈസ്കൂള്‍ ജങ്ഷന് സമീപത്തെ വീടിന്‍െറ മട്ടുപ്പാവ് പച്ചക്കറിത്തോട്ടമാക്കി വിളവ് കൊയ്യുന്നത്. ജൈവരീതിയിലാണ് കൃഷി.
ആറുവര്‍ഷമായി ഓരോ സീസണിലും ഓരോ ഇനം എന്ന രീതിയില്‍ പച്ചക്കറികള്‍ തെരഞ്ഞെടുത്ത് കൃഷിയൊരുക്കുന്നു. കുക്കുംബര്‍, തക്കാളി, വെണ്ട, പയര്‍, മുളക് എന്നിവയെല്ലാം വിളഞ്ഞ ഇവിടെ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് തക്കാളിയാണ്. പോളി ഹൗസ് മാതൃകയിലാണ് കൃഷി. ഇതിനായി മുകളില്‍ പോളി കാര്‍ബണേറ്റ് ഷീറ്റ് വിരിച്ചിട്ടുണ്ട്. ചകിരിച്ചോറും കമ്പോസ്റ്റുമാണ് പ്രധാന വളങ്ങള്‍. വേപ്പെണ്ണ അടക്കമുള്ള ജൈവകീടനാശിനിയും ഉപയോഗിക്കുന്നു.
ഹൈബ്രിഡ് തൈകളും കൃഷി ഭവനില്‍നിന്ന് ലഭിക്കുന്ന വിത്തുകളുമാണ് ഉപയോഗിക്കുന്നത്. 1200 ചതുരശ്ര അടിയിലാണ് കൃഷി. തളി നനയാണ് പഥ്യം. ടൈം ടേബിള്‍ പ്രകാരമാണ് വള പ്രയോഗം. വീട്ടാവശ്യത്തിന് പച്ചക്കറി വാങ്ങാറില്ളെന്ന് റംല പറയുന്നു. ദീര്‍ഘകാലം പ്രവാസി ആയിരുന്ന ഭര്‍ത്താവ് മൊയ്തീന്‍കുട്ടിയുടെ പിന്തുണയും സഹായവും കൃഷി പരിപാലനത്തില്‍ റംലക്കുണ്ട്.
അബൂദബിയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന മകള്‍ റംസീനയും ബാംഗ്ളൂരില്‍ ഐ.ടി. എന്‍ജിനീയറായ മകന്‍ മുഹ്സിനും മാതാപിതാക്കള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.