സലാകിന് മധുരമേറെ, പക്ഷെ വന്യമൃഗങ്ങൾ വേലി ചാടില്ല
text_fieldsമുക്കം: വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കെത്തുന്നത് തടയിടാൻ ജൈവവേലിയൊരുക്കുന്നതിന് സലാക് പഴച്ചെടികളും. ചേന്ദമംഗലൂർ കിഴക്കേമുറി മാടാംപൊയിലിനടുത്ത് ഇരുവഴിഞ്ഞിപ്പുഴയോരത്തെ പി.കെ. റസാഖിെൻറ വളപ്പിലെ വേലികൾക്കരികിൽ സലാക് ചെടികൾ ഉയർന്നുവരുന്നത് ശ്രദ്ധയാകർഷിക്കുകയാണ്. രണ്ടു വർഷത്തിനകം പഴങ്ങൾ ഉണ്ടാവും.
നല്ല രുചി പകരുന്ന പഴമാണ് സലാക് ചെടിയിൽനിന്ന് ലഭിക്കുന്നത്. അതേസമയം പന്നി, ആന തുടങ്ങി വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടക്കുന്നത് തടയാനാകുമെന്നാണ് കർഷകർ പറയുന്നത്. വേലികളിൽ ഒന്നരമീറ്റർ അകലത്തിൽ നട്ടു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലെ ബലമുള്ള മുള്ളുകളാണ് വന്യമൃഗങ്ങളുടെ വരവ് തടയുന്നത്.
രുചിയും ഒട്ടേറെ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതാണ് പഴം. ചക്കയുടെയും പൈനാപ്പിളിെൻറയും രുചിയോട് സാദൃശ്യമുള്ളതാണിത്. നേത്രരോഗങ്ങൾക്ക് ആശ്വാസമേകുമെന്നും പറയപ്പെടുന്നു. നട്ട് മൂന്ന് നാല് വർഷങ്ങൾക്കു ശേഷം കായ്ഫലം നൽകിത്തുടങ്ങും. ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ നാടുകളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ കേരളത്തിലും കൃഷി ചെയ്യുന്നുണ്ട്. സ്നേക് ഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്നു. മൂർഖൻ പാമ്പിെൻറ തലയുടെ ഭാഗത്തെ തൊലിയോട് സാദൃശ്യമുള്ളതിനാലാണ് ഈ പേര് വിളിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മണ്ണിലും വയലുകളിലുമൊക്ക കൃഷി നടത്താം. വെള്ളപ്പൊക്കത്തിൽ രണ്ടും മൂന്ന് ദിവസം ചെടികൾ മൂടിയാലും അതിജീവിക്കാൻ സലാക് ചെടികൾക്ക് കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.