മട്ടുപ്പാവിന് അലങ്കാരം; സമീറയുടെ പൊന്നുവിളയും കൃഷിത്തോട്ടം
text_fieldsവെണ്ടയും വഴുതനയും മുതൽ മുന്തിരി വരെ വിളയുന്ന ഒരു മട്ടുപ്പാവ് കൃഷിത്തോട്ടമുണ്ട്, എറണാകുളം എരൂരിൽ. പന്തൽവിരിച്ചും പടർന്നുകയറിയും നൂറുമേനി ഫലം നൽകിയ ആ കൃഷിയിടത്തിൽനിന്ന് അഭിമാനത്തോടെ വിളവെടുക്കുകയാണ് സിനിമ വസ്ത്രാലങ്കാരക സമീറ സനീഷ്. ലോക്ഡൗൺ ദിനങ്ങൾ ആശങ്ക വിതച്ച് കടന്നുപോയ ആദ്യദിനങ്ങളിലാണ് കൃഷിയെക്കുറിച്ച് സമീറയും ആലോചിച്ചത്. പിന്നെ വൈകിയില്ല, ഏതാനും ഗ്രോ ബാഗുകൾ വാങ്ങി ടെറസിൽ കുറച്ച് വെണ്ട നട്ടു.
നനയും വളവും നൽകിയപ്പോൾ വെണ്ടക്കൊപ്പം വളർന്നത് കുടുംബത്തിെൻറ കൃഷിയോടുള്ള ഇഷ്ടവുംകൂടി ആയിരുന്നു. പിന്നെ കൂടുതൽ വിത്തുകൾ വാങ്ങി തോട്ടം വിപുലമാക്കി. ഗ്രോ ബാഗുകളുടെ എണ്ണം വർധിച്ച് ടെറസ് നിറഞ്ഞപ്പോൾ തങ്ങളുടെതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്കും അത് വ്യാപിപ്പിച്ചു. ഇതിലൂടെ രണ്ടുമാസമായി കുടുംബത്തിനുവേണ്ട പച്ചക്കറി സ്വന്തമായി കൃഷി ചെയ്തെടുക്കാൻ സാധിക്കുെന്നന്ന് സമീറ പറയുന്നു. പയർ, വെണ്ട, വഴുതന, പാവക്ക, അമരപ്പയർ, ചുരക്ക, വെള്ളരി തുടങ്ങിയവ ഇപ്പോൾ നല്ല വിളവ് നൽകുന്നു.
ചാണകപ്പൊടിപോലുള്ള ൈജവവളമാണ് ഉപയോഗിക്കുന്നത്. മുന്തിരി, ഓറഞ്ച് െചടികൾ വീട്ടിൽ മുേമ്പതന്നെയുണ്ട്. മുന്തിരി ഇടക്കിടെ ചെറിയ രീതിയിൽ കായ്ക്കും. ഭർത്താവ് സനീഷും കുഞ്ഞ് മകൻ ലൂക്കയും ചേർന്നാണ് കൃഷിയും ചെടി പരിചരണവുമൊക്കെ. ഇപ്പോൾ സിനിമയുടെ ജോലിത്തിരക്കുകൾ കുറവായതുകൊണ്ട് നന്നായി ചെടികളെ പരിചരിക്കാൻ കഴിയുന്നുണ്ട്.
കോവിഡ് കാലത്തിനുശേഷം ജോലിയിൽ സജീവമാകുമ്പോൾ ഇത്രയും ശ്രദ്ധ നൽകാൻ കഴിഞ്ഞില്ലെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടി പരമാവധി ശ്രമിക്കുമെന്നും സമീറ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.