ഇവിടെ എല്ലാമുണ്ട്; കൈനിറയെ നേട്ടവും
text_fieldsകഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കിൽ ഏതു കൃഷിയിലും വിജയിക്കാം. വരുമാനം നേടാം. പ്രതിസന്ധികളെ മറികടക്കാം. ഇതറിയാൻ ഇടുക്കി ജില്ലയിലെ മരിയാപുരം വരെ പോകണം.
കാട, കോഴി കൃഷിയിലൂടെ വരുമാനം നേടി കുടുംബം പുലർത്തുന്ന സിന്ധു ചാക്കോ എന്ന വീട്ടമ്മയെ കാണാം. ഇടുക്കി ജില്ലയിലെ മരിയാപുരം കൃഷിഭവൻ പരിധിയിൽ ആർച്ച് ഡാമിനു സമീപം 13 വർഷത്തോളമായി 'സെൻറ് ജോർജ് ഫാം ഹൗസ്' നടത്തുകയാണ് ആലുങ്കൽപീടികയിൽ സിന്ധു ചാക്കോ.
ഒരു പശുവിനെ വളർത്തിയായിരുന്നു തുടക്കം. പിന്നീട് ആട്, മുയൽ, താറാവ്, മത്സ്യകൃഷി, തേനീച്ചവളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നിവയിലൂടെ വരുമാനം നേടി. അഞ്ചു വർഷമായി കാടകൃഷിയിലാണ് ശ്രദ്ധ. 1200ഓളം കാടകളെയാണ് ഇപ്പോൾ വളർത്തുന്നത്. നൂറോളം മുട്ടക്കോഴികളുമുണ്ട്. 22 തേനീച്ചക്കൂട് സ്ഥാപിച്ചിട്ടുണ്ട്. മലബാറി വിഭാഗത്തിൽപെട്ട ആടുകളെയാണ് വളർത്തുന്നത്. ആട്ടിൻകാഷ്ഠവും കോഴിക്കാഷ്ഠവും ചാണകവും ഉപയോഗിച്ച് ജൈവവളമുണ്ടാക്കി പയർ, കോവക്ക, തക്കാളി, പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നു. മണ്ണിരക്കമ്പോസ്റ്റും നിർമക്കുന്നു.
തുടക്കത്തിൽ കുടുംബവീടിെൻറ 15 സെൻറ് കൃഷിയിടത്തിലായിരുന്നു കാടവളർത്തൽ. കാട മുട്ടകൾ കൂടുതൽ വിൽക്കാൻ തുടങ്ങിയതോടെ 60 സെൻറിലേക്ക് വിപുലീകരിച്ചു. കാടമുട്ട ഒന്നിന് രണ്ടര രൂപയാണ് വില. കോഴിമുട്ടക്ക് എട്ടുരൂപ. കാടകളെയും കോഴികളെയും പിന്നീട് മാംസത്തിന് വിൽക്കും.
തീറ്റച്ചെലവും മറ്റും കഴിഞ്ഞ് മാസത്തിൽ 28,000 രൂപ വരുമാനമുണ്ടെന്ന് സിന്ധു പറയുേമ്പാൾ ഒരുകൈ നോക്കിയാലോ എന്നാവും നിങ്ങളുടെ ചിന്ത. പുലർച്ചെ മുതൽ സിന്ധു കഠിനാധ്വാനത്തിനിറങ്ങും. അമ്മയും സിന്ധുവിെൻറ മക്കളായ നിമ്മി, നിജി, ജിതിൻ, ജീന എന്നിവരും സഹായിക്കും. വൈറ്റ് ജെയ്ൻ, ഗ്രേ ജെയിൻ, സോവിയറ്റ് ചിഞ്ചില, പെറ്റ് മുയൽ തുടങ്ങിയ ഇനം മുയലുകളെയാണ് വളർത്തുന്നത്. വീട്ടുപറമ്പിൽ അഞ്ചോളം പടുതാക്കുളങ്ങളിൽ മീൻവളർത്തുന്നുമുണ്ട്. ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാട തിലാപ്പിയ മത്സ്യങ്ങളെ വളർത്തി കിലോക്ക് 250 രൂപ നിരക്കിൽ വിൽക്കുന്നു. പതിനായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങളുണ്ട്. ശാസ്ത്രീയ രീതിയിലാണ് മീൻവളർത്തൽ. ഫോൺ സിന്ധു ചാക്കോ: 9947882799.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.