ഞവര കൃഷിയുമായി അധ്യാപക ദമ്പതികൾ
text_fieldsനെല്ലിനങ്ങളിൽ ഔഷധ പ്രാധാന്യമുള്ള ഞവരയുടെ കൃഷിനിലനിർത്താനുള്ള യജ്ഞത്തിലാണ് അധ്യാപക ദമ്പതികൾ. മികച്ച സഹകാരിയും കുട്ടമ്പൂർ ഹൈസ്കൂൾ റിട്ട. അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായ ജയൻ നന്മണ്ടയും ഭാര്യ പി.സി. പാലം എ.യു.പി.സ്കൂൾ അധ്യാപിക മധുലക്ഷ്മിയുമാണ് കൃഷിയിലൂടെ വിജയഗാഥ രചിക്കുന്നത്. ജൈവം ജീവാമൃതമെന്ന സന്ദേശമാണ് തിരുവാതിര വീട്ടിലെത്തുന്ന അതിഥികൾക്ക് ഈ ദമ്പതികൾ നൽകുന്നത്.
20 സെന്‍റിലാണ് ഞവര കൃഷി. 40 സെന്‍റിൽ പച്ചക്കറികളും ചേമ്പ്, ചേന, കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നു. 90 ദിവസത്തെ മൂപ്പാണ് ഞവരക്ക്. സാധാരണ നെല്ലിനെക്കാൾ മേനിയും പ്രതിരോധശേഷിയും കുറവാണ്. ദുർബലമായ തണ്ടു കാരണം വൈക്കോലും ഗുണം ചെയ്യില്ലെങ്കിലും മറ്റു നെല്ലിനെക്കാൾ അഞ്ചിരട്ടിയിലധികം വില കിട്ടും. ഉഴിച്ചിൽ കേന്ദ്രങ്ങളിലാണ് കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.