നാലുവർഷത്തെ പ്രളയത്തിൽ നഷ്ടപ്പെട്ടത് 3178 കോടിയുടെ നെൽകൃഷിയെന്ന് മന്ത്രി
text_fieldsകോഴിക്കോട് : കഴിഞ്ഞ നാലുവർഷത്തെ പ്രളയത്തിൽ നഷ്ടപ്പെട്ടത് 3178 കോടിയുടെ നെൽകൃഷിയെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു. 2018-19 ലെ പ്രളയത്തിൽ 35000 ഹെക്ടറിലെ നെൽകൃഷി നശിച്ചു. നഷ്ടം 661.50 കോടിയായിരുന്നു. 2019-20ലാണ് പ്രളയത്തിൽ ഏറ്റവുമധികം നെൽകൃഷി നശിച്ചത്. 68304 ഹെക്ടറിൽ കൃഷി നശിച്ചപ്പോൾ 1024 കോടി നഷ്ടമുണ്ടായി. 2020-21ൽ 56423 ഹെക്ടർ കൃഷി നശിച്ചു. അതിൽ 846.35 കോടിയുടെ നഷ്ടമുണ്ടായി. 2021-22ലെ പ്രളയത്തിൽ 645.71 കേടിയുടെ നെൽകൃഷി നശിച്ചു.
പ്രളയം മൂലമുണ്ടായ കൃഷി നാശത്തിനു സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള സംസ്ഥാന ദുരന്ത നിധിയിൽനിന്നുള്ള വിഹിതവും സംസ്ഥാന വിഹിതവും നഷ്ടപരിഹാരമായി നൽകുന്നുണ്ട്. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി അർഹമായി നഷ്ടടപരിഹാരം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി.
2022-23 വർഷത്തിൽ നഷ്പരിഹാരം നൽകുന്നതിനായി ആകെ അനുവദിച്ചത് 35 കോടിയാണ്. അതിൽ 32.02 കോടി വിതരണം ചെയ്തു. ഈ തുക അനുവദിച്ചത് രണ്ട് ഇനത്തിലാണ്. പ്രകൃതി ദുരന്തങ്ങൾക്കായുള്ള അടിയന്തിര പരിപാടിക്ക് അഞ്ച് കോടി അനുവദിച്ചു. 2.04 കോടി ചെലവഴിച്ചു. സംസ്ഥാന വിള ഇൻഷ്വറൻസ് പ്രകാരം 30 കോടി അനുവദിച്ചു. 29.97 കോടി ചെലവഴിച്ചുവെന്നും മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.