പാഴാകാത്ത ചാരം
text_fieldsസ്തുക്കള് കത്തിക്കരിയുമ്പോള്‍ ഉണ്ടാകുന്ന വെണ്ണീറെന്നോ ചാരമെന്നോ വിളിക്കുന്നത് വെറും പാഴ്വസ്തുവല്ല. വളമെന്ന രീതിയില്‍ പണ്ട് നാം അതിനെ എത്രയോ ഉപയോഗിച്ചു. നാടന്‍ കീടനാശിനി എന്ന നിലയിലായിരുന്നു മുമ്പ് ഉപയോഗം. രാസ വളങ്ങള്‍ എത്തും വരെയായിരുന്നു പ്രതാപകാലം. പിന്നീട് കാലക്രമേണ ഉപയോഗം കുറഞ്ഞു. പലതരത്തിലുള്ള വസ്തുക്കള്‍ കത്തിച്ചുണ്ടാക്കുന്ന ചാരത്തില്‍ 0.5-1.9 ശതമാനം നൈട്രജനും 1.6 - 4.2 ശതമാനം ഫോസ്ഫറസും 2.3- 12 ശതമാനം പൊട്ടാഷും ഉണ്ട്.അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുന്നത്. വിളകള്‍ക്കനുസരിച്ച് തടത്തില്‍ വിതറാനുംഉപയോഗിച്ചുവരുന്നു.
ചാരം, കുമ്മായം, മഞ്ഞള്‍പൊടി എന്നിവ സമം ചേര്‍ത്ത് കീട നിയന്ത്രണത്തിനായും ഉപയോഗിക്കാം. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകള്‍ക്ക് ചാരം പണ്ടുമുതല്‍ ഉപയോഗിച്ചുവരാറുണ്ട്. ജൈവ കീടനാശിനിയുടെ റോളും ചാരം നിര്‍വഹിച്ചുവരുന്നു. ചെറിയ പ്രാണികള്‍,കായീച്ചകള്‍,നീറുകള്‍ തുടങ്ങിവയെ തുരത്താനും ഇത് സഹായകരമാണ്. ചാരം വെള്ളത്തില്‍ നന്നായി കലക്കിയെടുത്ത് അരിച്ച് സ്പ്രേ ചെയ്യുന്ന രീതിയും കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.