ഉയരച്ചെടികളുടെ അത്ഭുതക്കാഴ്ച; ഇത് നാരായണെൻറ പൂന്തോട്ടം
text_fields ചാലക്കുടി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് അടുത്തുള്ള അയിനിക്കലത്ത് നാരായണെൻറ 12 സെൻറ് സ്ഥലത്തെ പുരയിടത്തില്‍ ചെടികളല്ല, റെേക്കാഡുകളാണ് വളരുന്നത്. വന്മരങ്ങളെ ചെടിച്ചട്ടിയിലേക്ക് ഒതുക്കുന്ന പുതിയ കാലത്ത് ചെറുചെടികളെ കൂടുതൽ ഉയരത്തിലേക്കും തൂക്കത്തിലേക്കും വളര്‍ത്തുകയാണ് നാരായണെൻറ ഇഷ്ടവിനോദം. സാധാരണ മൂന്ന് അടിയില്‍ കൂടുതല്‍ വളരാത്ത കൃഷ്ണതുളസി നാരായണെൻറ വീട്ടിൽ 11 അടി ഉയരത്തിൽ നിൽക്കുന്നതുകണ്ടാൽ അത്ഭുതപ്പെടേണ്ട. കൂടാതെ രണ്ട് ശീമച്ചേമ്പുകളാണ് ഇദ്ദേഹത്തിെൻറ തോട്ടത്തില്‍ നാലര അടി ഉയരത്തിലേക്കും നാല് അടി ഉയരത്തിലേക്കും വളര്‍ത്തിയത്. അവയുടെ വിത്തുകള്‍ക്ക് യഥാക്രമം 20 കിലോയും 25 കിലോയും തൂക്കമുണ്ട്. കഴിഞ്ഞ ലിംകാ ബുക്കില്‍ നാരായണെൻറ 10 കിലോ തൂക്കമുള്ള ശീമച്ചേമ്പ് വിത്ത് ഇടം പിടിച്ചിരുന്നു.
ലിംകാ ബുക്കില്‍ നിലവില്‍ അയിനിക്കലത്ത് നാരായണെൻറ പേരില്‍ എട്ട് റെക്കോഡുകളുണ്ട്. ഇനിയും അഞ്ച് ഇനങ്ങളില്‍ കൂടി റെക്കോഡ് ബുക്കില്‍ ഇടം തേടാനുള്ള പരിശ്രമത്തിലാണ്. നാലോ അഞ്ചോ അടിയോളം ഉയരത്തില്‍ വളരുന്ന ചേനയെ 10 അടി മൂന്ന് ഇഞ്ചിലേക്കും ഒരടിയില്‍നിന്ന് കൂടുതൽ വളരാത്ത കൂര്‍ക്കച്ചെടിയെ എട്ടടി ഉയരത്തിലേക്കും വളര്‍ത്തി നാരായണന് നേരത്തെ വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു.
മുൻപ്രവാസിയായ നാരായണെൻറ പൂന്തോട്ടത്തിൽ വിലയേറിയതും അപൂര്‍വങ്ങളുമായ സസ്യങ്ങള്‍ ഏറെയുണ്ട്. ഈജിപ്ഷ്യന്‍, ബ്രസീലിയല്‍, തായ്ലന്ഡ് ചീരകള്‍, കൊറിയന്‍ ചേമ്പ്, ബ്രസീലിയന്‍ ഇഞ്ചി, ഫിലിപ്പീന്‍സ് കരിമ്പ്, ആസ്ത്രേലിയന്‍ മധുരക്കിഴങ്ങ്, സിറിയന്‍ പിസ്ത, പ്ലം, ആപ്പിള്‍, തായ്ലന്ഡിലെ ദുരിയാന്‍, റമ്പുട്ടാന്, മരുന്നായി ഉപയോഗിക്കുന്ന ചക്കയുണ്ടാകുന്ന സിന്‍ചി എന്നിവ ഇവയിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.