അൽഅഹ്സ യൂത്ത് മീഡിയ ഹൗസ് നിലവിൽവന്നു
text_fieldsദമ്മാം: സൗദി യുവാക്കളെ പത്രപ്രവർത്തന രംഗത്ത് സജീവമാക്കാൻ അൽഅഹ്സയിൽ യൂത്ത് മീഡിയ ഹൗസ് നിലവിൽവന്നു. സൗദി ജേണലിസ്റ്റ് അസോസിയേഷന് കീഴിലാണ് മീഡിയ ഹൗസ് യാഥാർഥ്യമായത്. ഇൻറർനാഷനൽ യൂത്ത് ഡേയുടെ ഭാഗമായി അഗസ്റ്റ് 19ന് മാധ്യമ രംഗത്തെക്കുറിച്ച് കൂടുതൽ ചർച്ചകളിലൂടെയും മറ്റു പരിപാടികളിലൂടെയും ഔദ്യോഗികമായി ഹൗസിൻെറ പ്രവർത്തനങ്ങൾ തുടങ്ങും. സൗദി പത്രപ്രവർത്തന മേഖലയിലെ പ്രമുഖരാണ് മീഡിയ ഹൗസിൻെറ പ്രവർത്തനത്തിന് പിന്നിലുള്ളത്. കിങ് ഫൈസൽ യൂനിവേഴ്സിറ്റി കമ്യൂണിക്കേഷൻ ആൻഡ് മീഡിയ തലവൻ ഡോ. അബ്ദുൽ അസീസ് സുഊദ് അൽഹലിബി മീഡിയ ഹൗസിൻെറ ഉദ്ഘാടനം നിർവഹിച്ചു.
യുവതയെ അവരുടെ ശരിയായ സമയത്തുതന്നെ രാജ്യത്തിൻെറ വികസന പാതയിലേക്ക് തിരിച്ചുവിടാൻ കഴിയുന്ന രീതിയിൽ മീഡിയ ഹൗസ് പ്രവർത്തിക്കുമെന്ന് അൽഅഹ്സ ജേണലിസ്റ്റ് അതോറിറ്റി ഡയറക്ടർ ആദിൽ സഅദ് പറഞ്ഞു. ആൺ- പെൺ വ്യത്യാസമില്ലാതെ ആർക്കും ഇതിൻെറ ഭാഗമാകാം. ഇതിലൂടെ അവരെ രാജ്യത്തിൻെറ ഉന്നമനത്തിനായി ശാക്തീകരിക്കാനും കഴിയും. ഈ രംഗത്ത് കഴിവ് തെളിയിക്കുന്നവർക്ക് സൗദി ജേണലിസ്റ്റ് അസോസിയേഷനിൽ അംഗത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2030ൻെറ ഭാഗമായാണ് മീഡിയ ഹൗസ് പ്രവർത്തനമാരംഭിച്ചത്. വ്യത്യസ്ത പരിപാടികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.