ഹരിയാന ഫത്തീഹാബാദ് കോടതി വളപ്പിൽ കത്തി ഉപയോഗിച്ച് ആക്രമണം ; ദൃശ്യങ്ങൾ സി.സി ടി.വിയിൽ

ഹരിയാന: ഹരിയാന ഫത്തീഹാബാദ് കോടതി വളപ്പിൽ വക്കീലിനെ സന്ദർശിക്കാനെത്തിയ വ്യക്തിയെ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിച്ചു. ജാന്ത് വാല സോട്ടർ ഗ്രാമത്തിലെ ബബുലു എന്ന വ്യക്തിയാണ് ആക്രമണത്തിനിരയായത്. കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയാനെത്തിയ ബബുലു വക്കീലിനെ ചേമ്പറിൽ സന്ദർശിക്കാൻ പോകുന്നതിനിടയിലായിരുന്നു ആക്രമണം. സോനു, ലക്ഷ്മൺ, ബിർദാനിയ എന്നീ വ്യക്തികളടങ്ങിയ സംഘമാണ് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. പ്രതികൾ അക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഹരിയാന പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തു.

പ്രതികൾ മുൻപും പല ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.




Tags:    
News Summary - man attacked with knives inside court premises in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.