ക്ഷീര കര്‍ഷകര്‍ക്കായി അദാലത്ത്

തിരുവനന്തപുരം: സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 2023 നോടനുബന്ധിച്ച് ക്ഷീര കര്‍ഷകര്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ല്യൂ.എഫ്, കെ.എല്‍.ഡി.ബി മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് അദാലത്ത്.

ക്ഷീരവികസന/മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീര സാന്ത്വനം ഇന്‍ഷ്വറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ക്ഷീര സഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു/ കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീര സംഘം ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകള്‍, മില്‍മ, സംഘങ്ങള്‍ /വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ എന്നിവ അദാലത്തില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പരാതികള്‍ സംസ്ഥാന ക്ഷീര സംഗമം ഫയല്‍ അദാലത്ത് എന്ന തലക്കെട്ടില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ് ജില്ലാ കാര്യാലയം, പട്ടം പി.ഒ, 695 004 എന്ന വിലാസത്തിലോ dairyddtvm@gmail.com എന്ന ഇമെയില്‍ വഴിയോ അയക്കാവുന്നതാണ്. അവസാന തിയതി ജനുവരി 25.

Tags:    
News Summary - Adalat for dairy farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.