കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഒരുവീട്ടിൽ ഒരു തെങ്ങിൻതൈ' പദ്ധതിക്കായി ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ. പദ്ധതിവഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിൻതൈ വീതം തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന സൗജന്യമായി നട്ടുനൽകും. ഇതിനായി മൂന്ന് നഴ്സറികളിലായി 8000 വിത്ത് തേങ്ങകളാണ് മുളപ്പിച്ചെടുത്തത്. മൂന്നുവർഷം കൊണ്ട് വിളവെടുക്കാനാവുന്ന അത്യുൽപാദന ശേഷിയുള്ള തെങ്ങിൻതൈകളാണ് ഇവ. ആറായിരത്തോളം തെങ്ങിൻതൈകൾ വിതരണത്തിന് പാകമായിക്കഴിഞ്ഞു.
ഓരോ വാർഡിലും 250 തെങ്ങിൻതൈകൾ വീതം വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിക്കായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്ക് 2568 തൊഴിൽ ദിനങ്ങളാണ് ഇതുവരെ നൽകിയത്. 47 രൂപ നിരക്കിലാണ് കുറ്റ്യാടിയിൽനിന്ന് വിത്ത് തേങ്ങകൾ ഇറക്കുമതി ചെയ്തത്. 11.86 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ വീടുകളിലെത്തി തെങ്ങിൻതൈകൾ നട്ടുകൊടുക്കുക വഴി പദ്ധതിയിലൂടെ അയ്യായിരത്തിലധികം തൊഴിൽ ദിനങ്ങൾ പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ടെന്ന് പ്രസിഡന്റ് അജയൻ കെ.മേനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.