ഷണ്‍മുഖനും കുടുംബത്തിനും തെങ്ങുകയറ്റം ഒരു കുടുംബകാര്യമാണ്. ടാപ്പിങ് തൊഴിലാളിയായിരുന്ന ഷണ്‍മുഖന്‍ റബറിന്‍െറ വിലയിടിവോടെ പണി നഷ്ടപ്പെട്ടപ്പോളാണ് യന്ത്രം വെച്ച് തെങ്ങില്‍ കയറാര്‍ പഠിക്കാമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് തനിക്കുമാത്രം, കുടുംബത്തിലെല്ലാവരും തെങ്ങുകയറാന്‍ പഠിച്ചാല്‍ എന്താ കുഴപ്പം എന്നാണ് ഷണ്‍മുഖന്‍ ചിന്തിച്ചത്. വീട്ടിലെ തെങ്ങിലെങ്കിലും ആരെയുമാശ്രയിക്കാതെ വീട്ടിലുള്ളവര്‍ക്ക് കയറാമല്ളൊ എന്നും ചിന്തിച്ചു. പത്തനംതിട്ട ചിറ്റാര്‍ ഗുരുനാഥന്‍ മണ്ണിലാണ് ഷണ്‍മുഖനും കുടുംബവും താമസിക്കുന്നത്. നാളീകേര വികസന ബോര്‍ഡിന്‍െറ ‘തെങ്ങിന്‍െറ ചങ്ങാതിക്കൂട്ടം’ എന്ന പരിപാടിയുടെ ഭാഗമായി തെങ്ങുകയറ്റ പരിശീലനം നടക്കുന്നുണ്ടെന്ന് ഒരു ബന്ധുവാണ് ഷണ്‍മുഖനോടു പറഞ്ഞത്. അതനുസരിച്ച് റെജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട ഓമല്ലൂരില്‍ വച്ചായിരുന്നു പരിശീലനം. ഷണ്‍മുഖന്‍, ഭാര്യ സുജ കുമാരി, മക്കളായ ആതിഷ, അനുഷ എന്നിവരുമായി ഒരാഴചത്തേക്ക് വീടടച്ചിട്ട് ഇങ്ങോട്ട് പോരുകയായിരുന്നു. ഇവിടെ താമസവും ഭക്ഷണവും പരിശീലനവും നാളീകേര വികസന ബോര്‍ഡ് സൗജന്യമായി ഒരുക്കിയിരുന്നു. തെങ്ങു കയറാന്‍ പരിശീലനം കൂടാതെ തെങ്ങു പരിചരണം, കൃഷിരീതികള്‍, യോഗ പരിശീലനം, വ്യക്തിത്വ വരികസനം, തെങ്ങുരോഗങ്ങളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവയും ഒരു ദിവസം കായംകുളം തെങ്ങുഗവേഷണ കേന്ദ്രം സന്ദര്‍ശനവും ഉണ്ട്. തെങ്ങുകയറ്റ യന്ത്രം സൗജന്യമായി ലഭിക്കുകയും ചെയ്യും.
പ്ളസ് ടു വിദ്യാര്‍ഥിയായ ആതിഷ ഹൈജംപിലും ലോങ് ജംപിലും ജില്ലയിലെ താരമാണ്. ഇക്കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ പങ്കെടുത്തിരുന്നു. സീതത്തോട് കെ.ആര്‍.പി.എം എച്ച്. എസ്.എസിലെ വിദ്യാര്‍ഥിനിയുമാണ്.ഇപ്പോര്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴയും പച്ചക്കറിയുമൊക്കെ കൃഷിചെയ്യുകാണ് ഷണ്‍മുഖന്‍.
ഷണ്‍മുഖന് കുടംബകാര്യമാണെങ്കില്‍ ഓമല്ലൂര്‍ ആര്യഭാരതി എച്ച്.എസിലെ ഇംഗ്ളീഷ് അധ്യാപകന്‍ രജേഷ് മാഷിന് ഇത് സമൂഹത്തിന് പകര്‍ന്ന് നല്‍കാനുള്ള പാഠമാണ്. എല്ലാവരും വൈറ്റ് കോളര്‍ ജോലിക്ക് പിറകേ പോകുന്നതിനും എല്ലാ ജോലിക്കും അന്തസുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് അുദ്ദേഹം സ്കൂളില്‍ നിന്ന് ലീവെടുത്ത് തെങ്ങുകയറ്റം പരിശീലിക്കാനത്തെിയത്. വീട്ടിലെ തെങ്ങുകളില്‍ കയറാന്‍ ഇനി ആരെയും ആശ്രയിക്കേണ്ടതുമില്ലല്ളൊ. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ സലീമും തെങ്ങുകയറ്റം പരിശീലിക്കാനത്തെിയിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് ക്ളാസ് കഴിഞ്ഞ് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ബോര്‍ഡ് ഉറപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.