ഓണത്തിന് കൃഷി വകുപ്പിന്റെ 2010 നാടൻ കർഷക ചന്തകൾ

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണത്തിന് 2010 നാടൻ കർഷക ചന്തകൾ സജ്ജീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. കൃഷിവകുപ്പിനൊപ്പം ഹോർട്ടി കോർപ്പും വി.എഫ്.പി.സി.കെയും സംയുകതമായാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കൃഷിവകു പ്പിന്റെ 1350 കർഷക ചന്തകളും ഹോർട്ടികോർ പ്പിന്റെ 500 ച ന്തകളും വി.എഫ്.പി.സി.കെ 160 ചന്തകളുമാണ് സംസ്​ഥാനത്താകെ നടത്തുക.

സെപ്റ്റംബർ നാല് മുതൽ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. കർഷക ച ന്തകളുടെ സംസ്​ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ മൂന്നിന് വൈകീട്ട് മൂന്നിന് തിരുവനന്തപുരത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കും.

കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകൃതമായ കൃഷിക്കൂട്ടങ്ങൾ, എ. ഗ്രേഡ് ക്ലസ്​റ്ററുകൾ, എക്കോ ഷോപ്പുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവൻ തലത്തിൽ വിപണികൾ സംഘടിപ്പിക്കുന്നത്.

ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണ വിപണികളിലേക്ക് ആവശ്യമായ പഴം–പച്ചക്കറികൾ പരമാവധി അതാത് ജില്ലകളിലെ കർഷകരിൽനിന്നുമായിരിക്കും സംഭരിക്കുക. കർഷകരിൽ നിന്നും ലഭിക്കാത്ത പച്ചക്കറികൾ മാത്രം ഹോർട്ടികോർ പ്പ് അയൽസംസ്​ഥാനങ്ങളിലെ കർഷക ഗ്രൂ പ്പുകളുമായി ബന്ധപ്പെട്ട് എത്തിക്കുന്നതായിരിക്കും.

ഓണവിപണികൾക്കായി കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനത്തിലധികം വില നൽകി സംഭരിക്കുന്നതും ഓണവിപണികളിലൂടെ വില്പന നടത്തുമ്പോൾ പൊതുവിപണിയിലെ വില്പന വിലയേക്കാൾ 30 ശതമാനം വിലക്കുറച്ച് ഉപഭോകതാക്കൾക്ക് നൽകും.

നല്ല കൃഷി മുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജി.എ.പി സർട്ടിഫൈഡ് പച്ചക്കറി ഉൽപ്പന്നങ്ങൾ സംഭരിക്കുമ്പോൾ പൊതുവിപണിയിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന സംഭരണ വിലയേക്കാൾ 20 ശതമാനം അധിക വില നൽകി സംഭരിക്കും. പൊതു വിപണി വിലയിൽ നിന്നും 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോകതാക്കൾക്ക് വിൽപ്പന നടത്തുകയും ചെയ്യും.

കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവർ നടത്തുന്ന സ്​റ്റാളുകളിൽ നാടൻ പച്ചക്കറികൾ, ജി.എ.പി പച്ചക്കറി ഉത്പന്നങ്ങൾ, വട്ടവട-കാന്തല്ലൂർ പച്ചക്കറികൾ എന്നിവയ്ക്ക് പ്രത്യേകം ബോർഡുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Agriculture Department's 2010 Country Farmers Markets for Onam - Agriculture Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.