പൊന്‍കുന്നം: കൂവപ്പള്ളി തട്ടാംപറമ്പില്‍ ബാബു ടി.ജോണിെൻറ പുരയിടത്തിലുണ്ടായ എട്ടരക്കിലോ ഭാരമുള്ള കുമ്പളങ്ങ കൗതുകമാകുന്നു. പുരയിടത്തില്‍ തനിയെ ഉണ്ടായ കുമ്പളങ്ങക്ക് ചാണകപ്പൊടി മാത്രമാണ് വളം നൽകിയത്. ഇതോടൊപ്പം ആറ് കുമ്പളങ്ങ വേറെ ഉണ്ടായെങ്കിലും അവക്ക് ഇതിെൻറ പകുതി വലിപ്പവും തൂക്കവും മാത്രമാണുള്ളത്.
റിട്ട. ഹെഡ്മാസ്റ്ററും കേരള സംസ്കാരവേദി ജില്ല പ്രസിഡൻറുമായ ബാബു ടി.ജോണിെൻറ പുരയിടത്തില്‍ കപ്പ, കാച്ചില്, ചേന തുടങ്ങിയ കൃഷികളും ഉണ്ട്. ആദ്യമായാണ് ഇത്രയും വലിപ്പമുള്ള കുമ്പളങ്ങ ലഭിച്ചതെന്നും അപൂര്‍വമായതിനാല്‍ ഇത് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.