ബാലരാമപുരം: ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ പൂക്കൃഷിയിലൂടെ സ്വയം പര്യാപ്തമാകാൻ വർണം പദ്ധതിയുമായി ബാലരാമപുരം പഞ്ചായത്ത്.
ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് വരുന്ന പൂക്കളാണ് പ്രധാനമായും അതിർത്തിപട്ടണമായ ബാലരാമപുരത്തുകാർ ആശ്രയിക്കുക. വിപണിയിൽ വലിയ വില നൽകിയാണ് പൂക്കൾ വാങ്ങുന്നത്. ഇതിന് പരിഹാരമായാണ് ബാലരാമപുരം പഞ്ചായത്ത് വർണം പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അധ്യക്ഷതവഹിച്ചു. കെ. സുധാകരൻ, വത്സലകുമാരി, പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.