നെടുങ്കണ്ടം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. മൃഗസംരക്ഷണ വകുപ്പിെൻറ നേതൃത്വത്തില്‍ കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്പോസ്റ്റുകളില്‍ മുഴുവന്‍ സമയ പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്.
ജില്ലയില്‍ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളില്‍ മാത്രമാണ് വെറ്ററിനറി ചെക്ക്പോസ്റ്റുകള്‍ ഉള്ളത്. തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമെട്ട് ചെക്ക്പോസ്റ്റ്. പരിശോധന കര്‍ശനമാക്കിയതോടെ ഇരു സംസ്ഥാനത്തേക്കുമുള്ള താറാവിെൻറ വരവും പോക്കും പൂര്‍ണമായി നിലച്ചു. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍, അറ്റൻഡര്‍, ഫീല്‍ഡ് ഓഫിസര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. അതിര്‍ത്തി കടന്ന്് കോഴികളുമായും അറവുമാടുകളുമായും വരുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്.
അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് തന്നെ മടക്കിഅയക്കുന്നുണ്ട്. കേരളത്തിലേക്ക് കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴികള്‍, താറാവ്, മുട്ട, വളര്‍ത്തുന്നതിനായി അതിര്‍ത്തിവഴി കൊണ്ടുപോകുന്ന താറാവിന് കുഞ്ഞുങ്ങള്‍ എന്നിവ പരിശോധിച്ച് അണുമുക്തമാക്കുന്നുണ്ട്. കമ്പംമെട്ടില്‍ തമിഴ്നാടും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.