അടിമാലി: കൊക്കോയുടെയും ജാതിക്കയുടെയും വില ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഒരു മാസം മുമ്പ് 1000 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോൾ 500 രൂപക്ക് താഴെയാണ് വില. വേനൽ മഴ പെയ്തതോടെ ഗുണനിലവാരം കുറഞ്ഞതും ആവശ്യക്കാർ ഇല്ലാത്തതുമാണ് കൊക്കോക്ക് വിനയായത്. ഇനിയും വില കുത്തനെ ഇടിയുമെന്നാണ് സൂചന. മഴ കനത്തത് മൂലം പൾപ് ഉണങ്ങാക്കാ കർഷകർക്ക് കഴിയാതെ വരുന്നു. ഇതോടെ പൾപായി വിൽക്കേണ്ടി വരുന്ന കർഷകർക്ക് 150 രൂപക്ക് താഴെ വിൽപ്പന നടത്തേണ്ട അവസ്ഥയാണ്.
ഇതോടൊപ്പം ജാതിക്കക്കും വില ഗണ്യമായി കുറഞ്ഞു. 200 രൂപക്ക് പോലും ജാതി വിൽപന നടത്താൻ കഴിയാത്ത പ്രതിസന്ധിയിലാണ്. കർഷകരിൽ നിന്നും നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളുടെ പക്കൽ ടൺ കണക്കിന് ജാതിക്ക കെട്ടിക്കിടക്കുകയാണ്. ഇതോടെ കർഷകരിൽ നിന്നും ജാതിക്ക വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല. . ഇതോടൊപ്പം കാപ്പി കുരുവിനും വില കുറഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്ക് ഇപ്പോൾ 180 രൂപ മാത്രമാണ് വില. മുൻ വർഷങ്ങളേക്കാൾ ഉല്പാദനം കുറഞ്ഞ സമയത്ത് കാപ്പി കർഷകരുടെ പ്രതീക്ഷയും തകർത്താണ് വില വലിയ തോതിൽ കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.