നെടുങ്കണ്ടം (ഇടുക്കി): ക്രെഡിറ്റ് സ്കോര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയും വായ്പകളുടെ പലിശ ഇളവ് ചെയ്തും കോവിഡ് കാലത്ത് സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകണമെന്ന ആവശ്യം ശക്തമാകുന്നു. ക്രെഡിറ്റ് സ്കോര്‍ മാനദണ്ഡം കര്‍ഷകര്‍ക്ക് വിലങ്ങ് തടിയാകുകയാണ്.
ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ എടുക്കാന്‍ അപേക്ഷ നല്കുന്ന കര്‍ഷകര്‍ക്കാണ് സ്കോര്‍ മാനദണ്ഡം വിനയാകുന്നത്. വായ്പക്ക് അപേക്ഷിച്ചാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അപേക്ഷകെൻറ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ച് മാത്രമേ വായ്പ അനുവദിക്കൂ. ക്രെഡിറ്റ് സ്കോര്‍ 750ന് താഴെ ആണെന്ന് ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കുകയാണ്.
ക്രെഡിറ്റ് സ്കോര്‍ 750ന് മുകളിലുള്ളവര്‍ക്ക് മാത്രമേ വായ്പ ലഭിക്കൂ. നിലവില്‍ കൃഷി ഇറക്കുന്നതിനും കര്‍ഷക കുടുംബത്തിലെ പെണ്മക്കളുടെ വിവാഹ കാര്യങ്ങള്‍ക്കുമാണ് കൂടുതലായും കര്‍ഷകര്‍ ഇതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്. പ്രളയവും കോവിഡ് പ്രതിസന്ധികളും മൂലം തിരിച്ചടവില്‍ മുടക്കം വന്ന കര്‍ഷകര്‍ക്കാണ് മറ്റ്്് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാകാത്ത സാഹചര്യം. കാര്‍ഷിക മേഖലക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കോടികളാണ് വകയിരുത്തുന്നത്.
എന്നാല്‍, ക്രെഡിറ്റ് സ്കോര്‍ മാനദണ്ഡത്തിെൻറ പേരില്‍ കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭ്യമാകുന്നില്ല. ഇത്തരം വായ്പകള്‍ തരപ്പെടുത്താന്‍ വമ്പന്മാരെ സഹായിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൊറട്ടോറിയം താൽക്കാലിക ആശ്വാസം എന്നല്ലാതെ ഒരു പ്രയോജനവും ആകുന്നില്ല. പ്രളയവും കോവിഡ് പ്രതിസന്ധിയും മൂലം മിക്ക കര്‍ഷകരും വായ്പയുടെ തിരിച്ചടവുകളുടെ തവണകള്‍ മുടങ്ങുന്നത്് സ്വാഭാവികമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.