ഡ്രാ​ഗ​ൺ ​ഫ്രൂ​ട്ട്

സൗ​ദി​യി​ൽ ഡ്രാ​ഗ​ൺ ​ഫ്രൂ​ട്ട്​ കൃ​ഷി വി​ജ​യ​ക​രം

 ജി​ദ്ദ: സൗ​ദി​യി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്​ കൃ​ഷി വി​ജ​യ​ക​രം. മൂ​ന്ന് വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലെ ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​​ന്റെ 7,000 തൈ​ക​ളാ​ണ്​ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം ന​ട്ടു​​പി​ടി​പ്പി​ച്ച്​ നൂ​റു​മേ​നി വി​ള​വ്​ കൊ​യ്​​ത​ത്. വ്യ​ത്യ​സ്​​ത പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​നു​ഭ​വം ശാ​സ്ത്രീ​യ​മാ​യും സാ​മൂ​ഹി​ക​മാ​യും സ​മ്പ​ന്ന​മാ​ക്കു​ക, രാ​ജ്യ​ത്തെ കാ​ർ​ഷി​ക സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണി​ത്.

‘രാ​ജ്യ​ത്തെ വി​വി​ധ പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​​ന്റെ വ​ള​ർ​ച്ച​യെ​യും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യെ​യും കു​റി​ച്ചു​ള്ള പ​ഠ​നം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ന്ത്രാ​ല​യം റി​യാ​ദി​ലെ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​ശീ​യ പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​യു​ടെ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ പ്രാ​യോ​ഗി​ക ഗ​വേ​ഷ​ണ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​ർ​ഷി​ക സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്​ കൃ​ഷി പ​രീ​ക്ഷി​ച്ച​ത്.

ഉ​യ​ർ​ന്ന വി​ള​വ് ന​ൽ​കു​ന്ന പു​തി​യ പ​ഴ​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്​. മ​രു​ഭൂ സ​സ്യ​യി​ന​മാ​യ ക​ള്ളി​ച്ചെ​ടി​യു​ടെ കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണ്​ ഡ്രാ​ഗ​ൺ. ഈ ​സ​സ്യം കു​റ​ഞ്ഞ തോ​തി​ലാ​ണ്​ ജ​ലം ആ​​ഗി​ര​ണം ചെ​യ്യു​ന്ന​ത്. ഡ്രാ​ഗ​ൺ പ​ഴ​ത്തി​​ന്റെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​ഠ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ തു​ട​ർ​ന്നു​വ​രു​ക​യാ​ണ്.

Tags:    
News Summary - Dragon fruit farming successful in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.