കേളകം: വിദേശത്തും നാട്ടിലും താരമായ ഡ്രാഗൺ ഫ്രൂട്ട് മലയോരത്തും വിളഞ്ഞതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂർ വെങ്ങലോടി സ്വദേശി വെള്ളമാക്കൽ വി.ജെ. മനോജ്. തെക്കൻ ജില്ലകളിൽ അപൂർവമായും സ്വദേശത്തും വിദേശത്തും ധാരാളം A ആവശ്യക്കാരുമുള്ളതാണ് ഈ പഴം. മനോജിന്റെ കൃഷിയിടത്തിൽ ഈ സീസണിൽ 50 കിലോയോളം ഉൽപാദിപ്പിച്ചു. 25 കിലോയോളം വിൽക്കുകയും ചെയ്തു.
ഒട്ടും മായമോ വിഷമോ ചേരാത്ത ഈ പഴം പോഷകങ്ങളുടെ കലവറയാണ്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, കാൽസ്യം, സോഡിയം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. പഞ്ചസാരയുടെ അളവ് കുറവായതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം. വിയറ്റ്നാമിലും കംബോഡിയയിലും ഈ ഫലം കൃഷി ചെയ്യുന്നു. വിയറ്റ്നാമിൽനിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു.
പൂവിരിഞ്ഞ് കായ് ഉണ്ടായാൽ 30 ദിവസംകൊണ്ട് ഇവ പഴുത്ത് പാകമാകും. പഴങ്ങൾ ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. അവയിൽ, മഞ്ഞയിനം മറ്റുള്ളവയേക്കാൾ മധുരമുള്ളതാണ്. ഡ്രാഗൺ പഴത്തിന് ജൈവ വളം മാത്രമേ ആവശ്യമുള്ളൂ. കീടബാധ കുറവാണ്. മനോജിെൻറ തോട്ടത്തിൽ നല്ലവണ്ണം പഴുത്ത് പാകമായ ഡ്രാഗൺ ഫ്രൂട്ട് പഴങ്ങളാണ് വിപണനത്തിന് എടുക്കുന്നത്.
250 മുതൽ 350 രൂപ വരെ കിലോക്ക് വില ലഭിക്കുന്നുണ്ട്. തൈകൾക്കാണ് ആവശ്യക്കാർ ഏറെ. 100 രൂപക്കാണ് തൈകൾ വിപണനം ചെയ്യുന്നത്. കൊറിയറായും തൈകൾ വിൽക്കുന്നുണ്ട്. പലോറ, അമേരിക്കൽ ബ്യൂട്ടി തുടങ്ങി അഞ്ച് വ്യത്യസ്ത ഇനങ്ങൾ മനോജിന്റെ തോട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.