സുൽത്താൻ ബത്തേരി: ജില്ലയിലെ നെൽകൃഷി വിളവെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ 'നിലം പിടിക്കാൻ' താറാവ് കർഷകരും. കൊയ്തൊഴിഞ്ഞ പാടങ്ങൾ തേടിയാണ് താറാവുകളുമായി കർഷകർ എത്തുന്നത്. സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പാടങ്ങളിലേക്കായി പതിനായിരക്കണക്കിന് താറാവുകളാണ് ചുരം കയറി എത്തിയത്.
കൊയ്തൊഴിഞ്ഞ പാടത്ത് കൂടാരം കെട്ടിയാണ് താറാവ് കർഷകരുടെ താമസം. 1000-1500 താറാവുകൾ വീതം ഓരോ പാടത്തും ഉണ്ടാകും. പാടത്തെ ചെറുപ്രാണികളും മറ്റുമാണ് ഇവയുടെ തീറ്റ. ജില്ലയിൽ വലിയ നെൽകൃഷി കേന്ദ്രമായ പനമരത്ത് താറാവ് കർഷകർ എത്തുന്നേയുള്ളൂ. ഇവിടെ കൊയ്ത്ത് പകുതി ഭാഗത്തേ എത്തിയിട്ടുള്ളൂ.
എന്നാൽ, ആദ്യഘട്ടത്തിൽ കൊയ്ത്ത് പൂർത്തിയായ മുത്തങ്ങ മേഖലയിൽ താറാവ് കർഷകരുടെ സാന്നിധ്യം ഇല്ല. കാട്ടുമൃഗങ്ങൾ എത്തുന്നതിനാൽ കൂടാരംകെട്ടി വയലിൽ താമസിക്കാനാവാത്തതാണ് പ്രശ്നം. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നാണ് ഇവിടേക്ക് താറാവ് കർഷകർ കൂടുതൽ എത്തുന്നത്. ലോറികളിൽ പ്രത്യേക തട്ടുകൾ ഒരുക്കിയാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.