ഓമശ്ശേരി: മഴ മാറിനിൽക്കുന്നതോടൊപ്പമുള്ള കഠിനചൂട് കാർഷിക മേഖലയെ ആശങ്കപ്പെടുത്തുന്നു. ഞായറാഴ്ച കഠിനചൂടാണ് അനുഭവപ്പെട്ടത്. ആകാശത്ത് മഴമേഘങ്ങൾ ഉണ്ടെങ്കിലും അവ മഴയായി വർഷിക്കുന്നില്ല. മഴയെ പ്രതീക്ഷിച്ച് വിവിധ കാർഷിക വിള ഇറക്കിയവർക്ക് മഴ മാറിനിൽക്കുന്നത് നിരാശയായിട്ടുണ്ട്.
ഏറ്റവും കുറവ് മഴ വർഷിച്ച ആഗസ്റ്റ് എന്നാണ് കഴിഞ്ഞ മാസത്തെ മഴവർഷത്തെക്കുറിച്ച് കാലാവസ്ഥ അവലോകന കേന്ദ്രങ്ങൾ വിലയിരുത്തിയത്. ജൂണിൽ പ്രതീക്ഷിത സമയത്ത് തുടങ്ങിയ മഴ ജൂലൈയിൽ കർക്കടകമാസം തുടങ്ങിയപ്പോഴേക്കും കുറഞ്ഞ് ഇല്ലാതായി. ഇതോടെ കർഷകർ ആശങ്കയിലായി.
വലിയ സംഖ്യ മുടക്കി പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയവർ കടം കൊണ്ടു വലയുന്ന അവസ്ഥയാണുള്ളത്. കിഴങ്ങുവർഗങ്ങളായ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കിഴങ്ങ്, കാച്ചിൽ തുടങ്ങിയവ ഇതിനകം വാടി ഉണക്കം പിടിച്ചിട്ടുണ്ട്. ഇതിൽ വിത്ത് ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണെന്ന് കർഷകർ പറയുന്നു.
ഇനി മഴ കിട്ടിയാൽതന്നെ അവ വിത്തില്ലാത്ത അവസ്ഥയിലായിരിക്കുമത്രേ ഉണ്ടാവുക. അത്തം വെളുത്താൽ ഓണം കറുക്കും എന്ന പഴമൊഴി പാഴ്മൊഴിയായിട്ടുണ്ട്. വലിയ സംഖ്യ മുട ക്കി കൈതച്ചക്ക കൃഷി ഇറക്കുന്ന കർഷകർക്കും മഴ ഇല്ലാത്തത് അവ മണ്ണിൽ വേരുപിടിക്കുന്നതിന് തടസ്സമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.