കിഴക്കമ്പലം: 50 ഇനം പഴവര്‍ഗങ്ങളുടെയടക്കം ലോകമാണ് പട്ടിമറ്റം സ്വദേശി ജോസ് കോട്ടയിലിന്‍റെ തോട്ടം. മൂന്നേക്കറോളം വരുന്ന തന്‍റെ പുരയിടത്തിലാണ് വിവിധതരത്തിലുള്ള നൂറുകണക്കിന് കൃഷിയിറക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള റംബുട്ടാന്‍, ഔക്കാഡോ, മാങ്കോസ്റ്റിന്‍, സ്‌ട്രോബെറി, പേരക്ക, മുന്തിരി പേരക്ക, മില്‍കി ഫ്രൂട്ട്, സ്റ്റാഫ് ഫ്രൂട്ട്, മധുര അമ്പഴം, ഞാവല്‍, മി മേച്ചര്‍ ഞാവല്‍, പീനട്ട്, ലാങ്സാറ്റ്, നോനി, സാന്തോള്‍, രാജപുളി, പുരാസ, ലിച്ചി, മാതളനാരങ്ങ, കൊക്കംപഴം, 12 ഇനം ചക്ക, വിവിധ തരത്തിലുള്ള മാങ്ങ, ചാമ്പക്ക, വെല്‍വെറ്റി ആപ്പിള്‍, ലൗലോലിക്ക എന്നിവക്ക് പുറമെ ജാതി, അടക്കാമരം, കുരുമുളക്, തെങ്ങ്, പച്ചക്കറി, വാഴ, ഇഞ്ചി, ചേന, ചേമ്പ് തുടങ്ങിയവയും മത്സ്യകൃഷിയും ഉണ്ട്. വീടിനോട് ചേര്‍ന്ന് മൂന്നേക്കര്‍ സ്ഥലത്താണ് കൃഷി. 17വര്‍ഷം മുമ്പ് പിതാവ് ഈ ഭൂമി നല്‍കിയതോടെയാണ് ജോസ് കൃഷി ആരംഭിച്ചത്. ഒരിക്കല്‍ കുന്നത്തുനാട് കൃഷി ഓഫിസറെത്തി കൃഷിയിടം കണ്ട് അഭിനന്ദിച്ചതോടെ താല്‍പര്യം വര്‍ധിച്ചു. കൂടാതെ പല കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിന് കൃഷി ഓഫിസില്‍നിന്ന് ഉള്‍പ്പെടെ കര്‍ഷകരെ പറഞ്ഞുവിടാറുണ്ട്. എവിടെ പോയാലും വിവിധ തരത്തിലുള്ള ചെടികള്‍ കണ്ടാല്‍ അതിനെക്കുറിച്ച് മനസ്സിലാക്കുകയും വാങ്ങിക്കൊണ്ടുവന്ന് നടുകയും ചെയ്യും. വിവിധ തരത്തിലുള്ള ഔഷധച്ചെടികളും ജോസിന്‍റെ തോട്ടത്തിലുണ്ട്. സുഹൃത്തിന്‍റെ നാല് ഏക്കറില്‍ ജാതിയും അടക്കാമരവും ഉള്‍പ്പെടെ കൃഷിയും ജോസ് ചെയ്യുന്നുണ്ട്. കർഷകന് പുറമെ ഒരു ബിസിനസുകാരൻ കൂടിയാണ് ജോസ്. ചെടികള്‍ നനക്കുന്നതിന് ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ മോട്ടോര്‍ അടിച്ചാല്‍ ഈ മൂന്നേക്കറിലുള്ള ചെടികള്‍ക്കും വെള്ളമെത്തും. അടക്ക ഉണക്കുന്നതിന് യു.ബി. സ്റ്റാബലൈസര്‍ ഷീറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് മഴയത്തും വെയിലത്തും സുഖകരമായി അടക്ക ഉണക്കിയെടുക്കാം.
നേരത്തേ വിവിധ തരത്തിലുള്ള മത്സ്യങ്ങളെ വളര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഗൗര ഇനത്തിലുള്ള മീനുകളെയാണ് വളര്‍ത്തുന്നത്. കൃഷിയിടത്തില്‍ പലപ്പോഴും വിവിധ സ്‌കൂളുകളിൽനിന്ന് കുട്ടികളുമായി അധ്യാപകര്‍ എത്താറുണ്ട്. രാവിലെ എത്തിയാല്‍ കുട്ടികളുമായി ചുറ്റിക്കറങ്ങി കുളത്തില്‍ ഇറങ്ങിക്കുളിച്ച് വിവിധ പഴവര്‍ങ്ങള്‍ കഴിച്ച് വൈകീട്ടെ തിരിച്ചുപോകാറുള്ളൂ. കൂടാതെ വിവിധ പള്ളികളില്‍നിന്ന് ടൂറായിട്ടെത്തി കൃഷിയിടം സന്ദര്‍ശിക്കാറുണ്ട്. ഇവയൊക്കെ തനിക്ക് വലിയ സംതൃപ്തി നല്‍കുന്നതാണെന്ന് ജോസ് പറഞ്ഞു. രണ്ട് പ്രാവശ്യം കുന്നത്തുനാട് പഞ്ചായത്തില്‍നിന്ന് ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.